Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»പ്രകൃതിയുടെ മനോഹാരിത – മത്താപ്പ്
    Malayalam

    പ്രകൃതിയുടെ മനോഹാരിത – മത്താപ്പ്

    Ashok SPBy Ashok SPJuly 12, 2020Updated:December 25, 2024No Comments3 Mins Read574 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    മത്താപ്പ്
    മത്താപ്പ്
    Share
    Facebook Twitter LinkedIn Pinterest Email

    ചന്ദത്തില്‍ കടഞ്ഞെടുത്ത ദൈവത്തിന്‍റെ സ്വന്തം നാടായ മറയൂര്‍. മധുരത്തിന്‍റെയും, ശീതകാല പച്ചക്കറികളുടെയും, പ്രകൃതി രമണീയതയുടെയും, സ്വര്‍ഗ്ഗീയ ഭൂമി. ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, പെരുമല, മന്നവന്‍ ചോലകൂടി, ആനമുടി ചോല നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ മത്താപ്പിലേക്ക് ഒരു പച്ചപ്പില്‍ കുളിച്ചൊരു യാത്ര. കൊച്ചി, മുവാറ്റുപുഴ, നേര്യമംഗലം, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, പെരുമല, മന്നവന്‍ചോല, മത്താപ്പ്, ഏകദേശം 200 k, m ആണ് മത്താപ്പിലേക്ക്. മലകളാല്‍ ചുറ്റപ്പെട്ട കിഴക്കോട്ട് ഒഴുകുന്ന നദിയായ പാമ്പാര്‍ അരഞ്ഞാണം തീര്‍ക്കുന്ന മറയൂര്‍.

    മറയൂര്‍
    മറയൂര്‍

    ഫോട്ടോഗ്രാഫര്‍മാര്‍ക്കും, പ്രകൃതി സ്നേഹികള്‍ക്കും സ്വര്‍ഗ്ഗീയ ഭൂമിയാണ്‌ മറയൂര്‍. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദന വനങ്ങളാല്‍ അനുഗ്രഹീയ സ്ഥലം. നാലുവശവും മലകളായതിനാല്‍ മഴ കുറവും മഞ്ഞ് ധാരാളവുമാണ്. അതിനാല്‍ ശീതകാല പച്ചക്കറികളുടെ നാടാണ് മറയൂര്‍. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ് ഉള്ളി, എന്നിവയാണ് പ്രധാന പച്ചക്കറിവിളകള്‍. വിശാലമായ കരിമ്പിന്‍ തോട്ടങ്ങളും, നെല്ല് വയലുകളും കണ്ണിനു കുളിര്‍മ്മ നല്‍കുന്നു. മറയൂരിന്‍റെ സ്വന്തം ശര്‍ക്കര വളരെയധികം പ്രസിദ്ധമാണ്. തട്ടുകളായുള്ള പച്ചക്കറി കൃഷിയും, കരിമ്പിന്‍ തോട്ടങ്ങളും, നൂല്‍മഴയും, മഞ്ഞും മറയൂരിനെ അതിമനോഹരമാക്കുന്നു.

    മറയൂര്‍
    മറയൂര്‍

    ചരിത്രപരമായും പ്രാധാന്യമുള്ള നാടാണ് മറയൂര്‍. B, C 10000 മുമ്പുള്ള മഹാശിലായുഗത്തില്‍ ഇവിടെ ജനവാസമുള്ളതിനു തെളിവാണ് ഇവിടെയുള്ള മുനിയറകളും, ശിലാലിഖിതങ്ങളും. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കോട്ടാകൊമ്പൂര്‍, കാരയൂര്‍ എന്നീ അഞ്ചു ഗ്രാമങ്ങള്‍ കൂടിയതാണ് മറയൂര്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ പല ജാതിയിലുള്ളവര്‍ മറയൂരിന്‍റെ അഞ്ചുസ്ഥലങ്ങള്‍ പങ്കിട്ട് അഞ്ചു ഊരുകള്‍ ഉണ്ടാക്കി. ഇവരില്‍ കൂടുതല്‍ മുതുവാന്‍മ്മാരായിരുന്നു. ഈ അഞ്ചു ഊരുകാര്‍ക്കും അവരുടേതായ ആചാരങ്ങളും, നിയമങ്ങളും ശിക്ഷാ രീതികളുമുണ്ട്. മറയൂര്‍ കോവില്‍കടവില്‍ പാണ്ഡവര്‍ നിര്‍മ്മിചെന്നു കരുതുന്ന തെങ്കാശിനാഥക്ഷേത്രം നിലകൊള്ളുന്നു.

    മുനിയറ
    മുനിയറ

    മറയൂരില്‍നിന്നും കേരളത്തിലെ പഴങ്ങളുടെ നാടായ കാന്തല്ലൂര്‍ക്ക്. കേരളത്തില്‍ ആപ്പിള്‍ ഉണ്ടാവുന്ന ഏകസ്ഥലം കാന്തല്ലൂരാണ്. ആപ്പിള്‍, ഓറഞ്ച്, സ്ട്രോബറി, ബ്ലാക്ക്ബറി, മുട്ടപഴം, നെല്ലിക്ക എന്നിവയാണ് പ്രധാനപ്പെട്ട പഴവര്‍ഗ്ഗ കൃഷികള്‍. ലോക്കല്‍ ഗൈഡുകള്‍ ഉണ്ടിവിടെ ഇവര്‍ കാന്തല്ലൂരിലെ കൃഷിഫാമുകളും ടൂര്‍പോയന്റുകളും കാണിച്ചു തരും. പഴങ്ങളുടെ നല്ല വൈനുകള്‍ വീടുകളില്‍നിന്നും മിതമായവിലക്ക് വാങ്ങുവാന്‍ കിട്ടും. കാന്തല്ലൂര്‍ പെരുമലയില്‍നിന്നും മന്നവന്‍ചോല വനമേഖലയില്‍കൂടി മത്താപ്പിലേക്ക്. മന്നവന്‍ചോലയില്‍ കൂടിയുള്ള മത്താപ്പ് യാത്ര മറക്കുവാന്‍ കഴിയാത്ത ഒരനുഭവമാണ്. ആനമുടി ചോല മൂന്ന് ചോലകള്‍ ഉള്‍പ്പെട്ടതാണ്. മന്നവന്‍ ചോല, പുല്ലരടി ചോല. ഇടിവര ചോല.

    മത്താപ്പ്
    മത്താപ്പ്

    1959 ല്‍ ഒരു ഡക്കോട്ട വിമാനം ഇവിടെ ഇടിച്ച് ഇറങ്ങിയതു കാരണമാണ് ഇടിവര ചോല എന്ന് പേര് വരുവാന്‍ കാരണം. മന്നവന്‍ ചോല മഴക്കാടുകളാണ് മുഴുവനും. നല്ലതണുത്ത കാലാവസ്ഥയും ഇടതൂര്‍ന്ന വനങ്ങളും അഗാധമായ കൊക്കകളുമാണ് മന്നവന്‍ ചോലയില്‍. നീര്‍പ്പന എന്ന പുരാതനമായ സസ്യം ആമസോണ്‍ കാടുകള്‍ കഴിഞ്ഞാല്‍ തെങ്ങുപോലെ വളരുന്ന ഒരേ ഒരു പ്രദേശം മന്നവന്‍ ചോലയാണ്. കേരളത്തിലെ ഏറ്റവും വലിയ ചോലയാണ് മന്നവന്‍ ചോല. മനുഷ്യര്‍ കയറാത്ത ഘോരവനങ്ങളാണ് അധികവും. പെരുമലയില്‍നിന്നും 8 k, m നിബിഡമായ വനങ്ങളില്‍ കൂടി യാത്രചെയ്താല്‍ മത്താപ്പിലെത്താം. ചെങ്ങുവര, കുണ്ടള മേഘമലകള്‍ ഉള്‍പ്പെട്ടതാണ് മത്താപ്പ്.

    നീര്‍പ്പന
    നീര്‍പ്പന

    അതിശക്ത്തമായ കാറ്റും നല്ല തണുപ്പുള്ള കാലാവസ്ഥയും ആണ് ഇവിടെ. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റെ വക കോട്ടേജൂകള്‍ ഉണ്ടിവിടെ. നേരത്തെ ബുക്ക്‌ ചെയിട്ടുവേണം വരുവാന്‍. കാന്തല്ലൂരില്‍നിന്നും ഭക്ഷണം കൊണ്ടുവരികയോ, കോട്ടേജ് ബുക്ക്‌ചെയ്യുബോള്‍ കൂടെ ഭക്ഷണം പറയുകയോ ചെയ്യണം. ഫോറെസ്റ്റ് പേര്‍മിഷനുള്ള ജീപ്പിലോ ഓഫ്‌റോഡ്‌ ഡ്രൈവുള്ള നമ്മുടെ വാഹനത്തിലോ മാത്രമേ മത്താപ്പിലേക്ക് പോകുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ വാഹനമാണെങ്കില്‍ ഫോറസ്റ്റ് അനുമതി വാങ്ങണം. മത്താപ്പിലെ രാത്രിവാസം ഒരനുഭവമായിരിക്കും. ശക്ത്തമായ കാറ്റിന്‍റെ അലര്‍ച്ചയും, തണുപ്പും, രാത്രി താഴ്വാരയിലെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ ഓടിക്കുന്ന ബഹളങ്ങളും, രാപക്ഷികളുടെ ശബ്തഘോഷവുംകൂടി ആകെ ഒരു ഉത്സവരാത്രി.

    മത്താപ്പ്
    മത്താപ്പ്

    ഇവിടെയുള്ള വാച്ച് ടവറില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. കൊളുക്കുമല വ്യു, ആനമുടിയുടെ ഒരു ഭാഗം, താഴ്വരകള്‍, മലമുകളിലെ ആകാശ ക്യാന്‍വാസില്‍ വിരിയുന്ന ഉദയാസ്തമയ ചിത്രങ്ങള്‍ എല്ലാം കൊണ്ടും സ്വര്‍ഗ്ഗീയഭൂമിയാണ്‌ മത്താപ്പ്. മത്താപ്പില്‍നിന്നും 20 k, m ദൂരെയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയരം കൂടിയ മലയാണ് മീശപ്പുലിമല. അതിരാവിലെ ഉണര്‍ന്ന് ഒരു ചെറിയ ട്രക്കിംഗ് ഇഡലി മൊട്ടയിലേക്ക്. മത്താപ്പില്‍നിന്നും 8 k, m നടക്കണം ഇഡലി മൊട്ടയിലേക്ക്. ഘോരവനത്തില്‍ കൂടിയുള്ള രാവിലെയുള്ള യാത്ര നമ്മേ മത്തുപിടിപ്പിക്കും. ഇടക്കുള്ള വ്യുപോയന്‍റില്‍ നിന്നുള്ള നിബിഡ വനകാഴ്ച് മനോഹരവും അതിശയകരവുമാണ്.

    ഇഡലി മൊട്ട
    ഇഡലി മൊട്ട

    പുല്‍മേടുകളിലൂടെയും, വള്ളിപടര്‍പ്പുകളിലൂടെയും, ആനച്ചാല്‍ വഴികളിലൂടെയും ഉള്ള യാത്ര നമ്മേ ഹരംകൊള്ളിക്കും. ഇഡലിമൊട്ട കുന്ന് വിശാലമായൊരു മേടാണ് ഇവിടെ ഫോറസ്റ്റ് വാച്ച് ടവറുണ്ട് ഇതില്‍ കയറിയാല്‍ മനോഹരമായ കാഴ്ച് യാണുള്ളത്. ഇഡലിമൊട്ടയുടെ ഒരു വശം മൂന്നാറും, ഗുഡ്മലയും മറുവശം മാട്ടൂപ്പെട്ടിയും, കുണ്ടളയുമാണ്‌. ശക്ത്തമായ കാറ്റും കൊടയുമാണ് അധികവും. ഉച്ചയോടെ തിരികെ മത്താപ്പില്‍ എത്തി ഭക്ഷണം കഴിച്ച് തിരിച്ച് പെരുമലവരെ ജീപ്പില്‍ അവിടുന്ന് കാടിന്‍റെ കുളിര്‍മ്മയും, കാഴ്ചകളുടെ ഓര്‍മ്മകളുമായി നാട്ടിലേക്ക്. ;;;;;;;;;;;;

    anamudi shola national park anamudi shola national park animals anamudi shola national park log house anamudi shola national park map anamudi shola national park stay Iddalimotta Idukki idukki mp idukki tourism idukki tourist places list Kanthalloor Mannavan Shola marayoor kanthalloor marayoor map marayoor munnar marayoor sharkara Marayur marayur homestay marayur jaggery marayur kerala marayur polyforms pvt ltd marayur resort marayur sandal forest marayur tourism marayur wild stay Mathappu Mathappu Idukki Muniyara neer pana tourist places in idukki Vagamon. ഇഡലി മൊട്ട നീര്‍പ്പന മത്താപ്പ് മറയൂര്‍ മുനിയറ യാത്ര
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleതീര്‍ത്തഹള്ളിയിലെ കവിത ജോഗ്
    Next Article ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം ഒന്ന്
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.