Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം – ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌
    Malayalam

    കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം – ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

    Ashok SPBy Ashok SPMay 23, 2020Updated:November 9, 2024No Comments2 Mins Read461 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌
    ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌
    Share
    Facebook Twitter LinkedIn Pinterest Email

    കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം അതാണ്‌ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. ഹൈദരാബാദില്‍നിന്ന് ഏകദേശം 10 k, m ദൂരമാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ടിലേക്ക്, 8 k, m വ്യാപിച്ചുകിടക്കുന്ന അതിവിശാലമായൊരു കോട്ട. പതിമൂന്നാം നൂറ്റാണ്ടില്‍ കഗാത്തിയ രാജാക്കന്‍മാരാണ് കോട്ട നിര്‍മ്മിച്ചത് എന്നു പറയപ്പെടുന്നു. പിന്നീട് ഖുത്ബുഷാഹി രാജാക്കന്മാരുടെ ഭരണകാലത്താണ് ഇത് എട്ടു ഗേറ്റുകളും 86 ഓളം കൊത്തളങ്ങളും ഒക്കെയായി കോട്ട വലുതാക്കി ഇന്നു കാണുന്ന രൂപത്തിലാക്കിയത്. പഴയ ഗൊൽക്കൊണ്ട രാജ്യത്തിന്‍റെ തലസ്ഥാനമായകോട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളിലൊന്നാണ്. ഇന്നും അനവധി ചരിത്ര സംഭവങ്ങളുടെ ഒരു സാക്ഷിയായി ഈ കോട്ട നിലനില്‍ക്കുന്നു.

    ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

    ശരിക്കും ഒരുദിവസം പോര ഇതു കണ്ടു തീരണമെങ്കില്‍. കോട്ടയിലെ കാഴ്ച്കള്‍ മനോഹരങ്ങളാണ്. ഗോല്‍ക്കൊണ്ട ഹൈദരാബാദ് റൂട്ടില്‍ മുത്തുകളുടെയും, വജ്രങ്ങളുടെയും, രത്‌നങ്ങളുടെയും പ്രശസ്തമായ നിരവധി മാര്‍ക്കറ്റുകള്‍ ഉണ്ട്. കോട്ടയുടെ കവാടത്തില്‍ നിന്നും കൈകൊട്ടിയാല്‍ കുന്നിന്‍മുകളില്‍ വരെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയും. ഈ കോട്ടയില്‍ പ്രത്യേകം നിര്‍മ്മിച്ച വെന്‍റിലേറ്ററുകള്‍ കാരണം ചൂടുകാലത്തും ഇതിനുള്ളില്‍ നല്ല തണുത്ത കാറ്റു കിട്ടും.

    ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

    ഇവിടുത്തെ ജലവിതരണ സംവിധാനം നമ്മേ അമ്പരപ്പിക്കും, കുന്നിന്‍ മുകളില്‍വരെയും വെള്ളം കിട്ടുന്നസംവിധാനമാണുള്ളത്‌. കൊട്ടാരങ്ങള്‍, കൊത്തളങ്ങള്‍, കുറ്റവാളികള്‍ക്കുള്ള ശിക്ഷാ സാമ്രിഗിരികള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവയാണ് കോട്ടയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. കോട്ടയുടെ മുകളില്‍ നിന്നുള്ള ദൂരകാഴ്ച് മനോഹരമാണ്. കോട്ടയുടെ മുകളില്‍ രണ്ട് വലിയ പാറകളുണ്ട് രണ്ട് ഇണപക്ഷികള്‍ ഇരിക്കുന്നതുപോലെ തോന്നും ഇതു കണ്ടാല്‍. കോട്ടയുടെ മുകളില്‍നിന്ന് താഴെക്കു നോക്കിയാല്‍ ഹംപിയെ ഓര്‍മ്മിക്കും.

    ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

    ശരിക്കും ഇന്ത്യയുടെ വാസ്തുവിദ്യാ വിസ്മയകാഴ്ചയാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. കോട്ടയില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരെയാണ് ഖുത്ബുഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളും, നിര്‍മ്മാണ രീതികൊണ്ടും മനോഹരമാണ് ഈ കുടീരങ്ങള്‍. സമയകുറവ് കാരണം കോട്ട ഒന്ന് ഓടിച്ചു കാണാനേ പറ്റിയുളൂ. കോട്ടയില്‍ നിന്നും ഇറങ്ങി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി, അനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായും, രാജഭരണ കാലത്തിന്‍റെ കഥകളും, ഓര്‍മ്മകളും, അയവിറക്കി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. ;;;;;;

    Golconda Fort golconda fort documentary golconda fort history golconda fort hyderabad golconda fort hyderabad wiki golconda fort images golconda fort india golconda fort king. golconda fort light show golconda fort map golconda fort raj golconda fort timings golconda fort to charminar എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ ഫോര്‍ട്ട്‌ യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ത്യയുടെ അഭിമാനം – റാമോജി ഫിലിം സിറ്റി
    Next Article ഹൈദരാബാദിലൂടെ ഒരു ഓട്ടപ്രദിക്ഷണം
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.