Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ഗുഹാക്ഷേത്രകളരിയില്‍
    Malayalam

    ഗുഹാക്ഷേത്രകളരിയില്‍

    Ashok SPBy Ashok SPMay 19, 2020Updated:November 9, 2024No Comments2 Mins Read512 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    ബദാമി ഗുഹാക്ഷേത്രം
    ബദാമി ഗുഹാക്ഷേത്രം
    Share
    Facebook Twitter LinkedIn Pinterest Email

    കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവമാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ എന്നു കരുതപ്പെടുന്നു. അതിബ്രഹത്തായ ചെങ്കല്ല് കുന്ന് തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അജന്ത എല്ലോറ ഗുഹാ ശില്പ്പങ്ങളുടെ തുടക്കം ബദാമി ഗുഹാക്ഷേത്രങ്ങളാണെന്ന് കരുതുന്നു.

    ബദാമി ഗുഹാക്ഷേത്രം

    ബദാമി ഗുഹാക്ഷേത്രങ്ങള്‍ നമ്മേ വിസ്മയിപ്പിക്കും. ഈ ക്ഷേത്രങ്ങള്‍ ശൈവ, വൈഷണവ ബുദ്ധജൈന പാരമ്പര്യത്തിന്‍റെ സൗന്ദര്യമാണ്. ആദ്യം കാണുന്ന ഗുഹാക്ഷേത്രത്തില്‍ വളരെ ആകര്‍ഷണീയമായൊരു ശില്പ്പമുണ്ട് പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം. ഈ പതിനെട്ടുകരങ്ങള്‍ പതിനെട്ടു മുദ്രകളാണ്. ഇതിനടുത്ത് ഗണപതിയുടെയും നന്ദിയുടേയും മനോഹരമായ ശില്‍പ്പങ്ങളുമുണ്ട്. പിന്നെ ലക്ഷ്മി പാര്‍വതി ശില്പ്പങ്ങള്‍, നാഗരാജാവിന്‍റെ ഇഴയുന്ന രൂപത്തിലുള്ള ശില്പ്പം എന്നിവ വളരെ മനോഹരങ്ങളാണ്.

    കുളക്കരയിലെ ഭൂതനാഥക്ഷേത്രം

    രണ്ടാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു, വരാഹം, കൃഷ്‌ണലീലകള്‍, എന്നീ മനോഹര ശില്‍പ്പങ്ങളാണ് ഉള്ളത്. ഈ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്‍റെ ശില്‍പ്പം വളരെയധികം മനോഹരവും പ്രധാനപ്പെട്ടവയുമാണ്. മൂന്നാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു, ഇന്ദ്രന്‍, ബ്രഹ്മാവ്‌ എന്നീ ശില്‍പ്പങ്ങളും, മേല്‍കൂരകളില്‍ മേഘങ്ങളില്‍ പറന്നുനടക്കുന്ന രൂപത്തിലുള്ള ആണ്‍ പെണ്‍ രൂപങ്ങളും മനോഹരമായി കൊത്തിവച്ചിരിക്കുന്നു.

    ബദാമിയിലെ ശില്‍പ്പം

    നാലാമത്തെ ഗുഹാക്ഷേത്രം ജൈനക്ഷേത്രമാണ്. സിംഹാസനത്തില്‍ ഇരിക്കുന്ന മഹാവീരന്‍റെ ശില്‍പ്പവും, ബാഹുബലി ശില്‍പ്പവും ഈ ക്ഷേത്രത്തില്‍ എടുത്തു പറയണ്ട ശില്‍പ്പങ്ങലാണ്. ജൈനമത വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ രീതികള്‍ മിക്കവയും ഈ ക്ഷേത്രചുമരുകളില്‍ മനോഹരമായി കൊത്തിവച്ചിരിക്കുന്നു. എവിടെ നോക്കിയാലും വാസ്തുശില്‍പ്പ കലകളുടെ ഗംഭീര്യവും സൗന്ദര്യവും കൊണ്ട് ഈ ക്ഷേത്രം അതിമനോഹരമാണ്.

    പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം

    ശിവപാര്‍വതിമാരുടെ ശൃംഗാരരസം തുളുമ്പുന്ന ശില്‍പ്പവും, ശിവനടനവും, വൈഷ്ണവ ക്ഷേത്രത്തിലെ അനന്തശയനം ചെയ്യുന്ന വിഷ്ണു ശില്‍പ്പവും, അര്‍ദ്ധനാരീ ശില്‍പ്പവും, നരസിംഹാവതാരം, വരാഹാവതാരം, വര്‍ദ്ധമാനമഹാവീരന്‍, ബാഹുബലി, പാര്‍ശ്വനാഥ്, എന്നിങ്ങനെ എവിടെ നോക്കിയാലും ശില്‍പ്പകലാ ഭംഗിയുടെ ഗിരിശൃഗങ്ങളില്‍ നില്‍ക്കുന്നവയാണ് ബദാമി ഗുഹാക്ഷേത്രകലകള്‍. ബദാമിഗുഹാക്ഷേത്രങ്ങളുടെ അടുത്ത് ബീജാപൂരിലെ ആദിഷമാരുടെ കാലത്തുള്ള ഒരു പള്ളിയുണ്ട്, ഇതിന്‍റെ ചുമരുകളില്‍ അള്ളാസ്തുതികള്‍ അറബിയില്‍ ലേഖനം ചെയ്തിരിക്കുന്നു.

    നാഗശില്‍പ്പം

    ബദാമി ഗുഹകളുടെ മുന്നില്‍നിന്ന് നോക്കിയാല്‍ വലിയ ഒരുകുളവും, കുളക്കരയില്‍ വളരെ മനോഹരമായൊരു ഭൂതനാഥക്ഷേത്രവും കാണാം. ഈ സ്ഥലങ്ങള്‍ മുഴുവനും സംരക്ഷിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയാണ്. ക്ഷേത്രത്തില്‍ വളരെയധികം കുരങ്ങന്‍മാരുള്ളതിനാല്‍ ഒരു വടി കയ്യില്‍ കരുതുന്നത് നല്ലതാണ്. ശില്പ്പചാരുതകളും അവയുടെ കഥകളും കണ്ടുംകേട്ടും മിഴിയും മനവും നിറഞ്ഞ് ബദാമിയോട് വിടപറഞ്ഞു. …….,

    Badami cave badami cave 1 badami cave 2 badami cave 3 badami cave 4 badami cave paintings badami cave photos badami cave temple picture Badami Cave Temples badami cave temples karnataka india badami caves documentary badami caves guide badami caves history badami caves india badami caves information in kannada badami caves location badami caves photos badami caves to hampi badami caves video images of badami cave temple naga goddess in badami caves എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ ഗുഹാക്ഷേത്രം ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ ബദാമി ബദാമി ഗുഹാക്ഷേത്രം ഭൂതനാഥക്ഷേത്രം യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം ശില്‍പ്പം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleശിവഭാവങ്ങളുടെ പട്ടടക്കല്‍
    Next Article ഇന്ത്യയുടെ അഭിമാനം – റാമോജി ഫിലിം സിറ്റി
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.