Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»കാക്കൂരിലെ കാര്‍ഷിക മാമാങ്കം
    Malayalam

    കാക്കൂരിലെ കാര്‍ഷിക മാമാങ്കം

    Ashok SPBy Ashok SPMay 1, 2020Updated:November 9, 2024No Comments1 Min Read567 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    കാക്കൂര്‍ മരമടിമത്സരം
    കാക്കൂര്‍ മരമടിമത്സരം
    Share
    Facebook Twitter LinkedIn Pinterest Email

    ദക്ഷിണേന്ത്യയിലെ തന്നെ പുരതനവും വലുതുമായ കാര്‍ഷിക മാമാങ്കം അതാണ് കാക്കൂര്‍കാളവയല്‍. ഇത്തവണത്തെ കാഴ്ച അതാണ്, മനുഷ്യരും പ്രക്രിതിയും ഒന്നിക്കുന്ന ഒരു കൂട്ടായിമ അതാണ് കൃഷി. മനുഷ്യരുടെ വിയര്‍പ്പുമണികള്‍ മുത്തുമണികളായി തിരിച്ചു തരുന്ന പ്രക്രിതിയുടെ കനിവ്. അന്യം നിന്നുപോകുന്ന ഒരു കൂട്ടായിമയാണിത്‌. ഞാറ്റടികളുടെ താളവും ചെളിയുടെയും, ചേറിന്‍റ്റെയും കൂടിയുള്ള മണവും, അനന്തമായ പച്ചപ്പും,എല്ലാംതന്നെ ഒരു കാഴ്ച തന്നെയാണ്. പണ്ട് കര്‍ഷകര്‍ രണ്ടാം വിള സമയത്ത് കാളപൂട്ട്‌ മത്സരങ്ങള്‍ ഉണ്ടായിരുന്നു, ഇതിനുള്ള കാളകളെ വളരെ മാസങ്ങള്‍ പരിശീലിപിച്ചു പരിപാലിച്ചാണ് കൃഷികളങ്ങളില്‍ ഇറക്കുന്നത്‌.

    കാക്കൂര്‍ മരമടിമത്സരം

    മത്സരങ്ങള്‍ക്ക് ഒരു നിയമാവലിയും ഉണ്ടായിരിക്കും. അതായത് കാളകള്‍ മറുകണ്ടം ചാടാതെയും നേര്‍വഴിയിലൂടെയും ആയിരിക്കണം ലക്ഷ്യസ്ഥാനത്ത്എത്തേണ്ടത്. എറണാകുളം ജില്ലയിലലെ കാക്കൂര്‍ എന്ന ഗ്രാമം, ഇവിടുത്തെ ക്ഷേത്രങ്ങളായ ആമ്പശേരിക്കാവ് ദേവി ക്ഷേത്രത്തിലേയും, തിരുമാറാടി എടപ്രക്കാവ് ഭഗവതിക്ഷേത്ര ത്തിലേയും ഉത്സവനാളുകളായ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, നാളുകളിലാണ്‌ ഇവിടുത്തെ കാളവയല്‍. ഈ കാളവയല്‍ ആദ്യകാലങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്തയായിട്ടാണ് തുടങ്ങിയത്, പിന്നീട് അത് ഇന്നുകാണുന്ന രീതിയിലുള്ള കാര്‍ഷിക മാമാങ്കമായി വളര്‍ന്നത്‌.

    മരമടിമത്സരത്തിനുള്ള നിലമൊരുക്കല്‍

    ഇന്നിതിന് നേതൃത്വം നല്‍കുന്നത് ഗ്രാമപഞ്ചായത്തും, കാക്കൂര്‍ സാംസ്‌കാരികവേദിയും ചേര്‍ന്നാണ്. ഓരോ വര്‍ഷത്തെ സൗകര്യമനുസരിച്ച് കാളവയലിന്‍റെ ദിവസങ്ങള്‍ക്ക് മാറ്റംവരും. കാര്‍ഷിക മാമാങ്കത്തിന്‍റെ ആകര്‍ഷണങ്ങള്‍ കാളയോട്ടം, മരയടി, ജോഡികാള മത്സരം, മഡ്റേസ്, കുതിരഓട്ട മത്സരം, പുഷ്പമേള, കാര്‍ഷിക എക്സിബിഷന്‍, സാംസ്കാരികഘോഷയാത്ര എന്നിവയാണ്. ഇവയെല്ലാംകൂടി കാക്കൂര്‍ഗ്രാമത്തിന് അഞ്ചാറു ദിവസത്തെ ഉത്സവാഘോഷങ്ങളാണ്. കൃഷികണ്ടങ്ങളില്‍ വെള്ളംനിറച്ച് ചെളിയുടെയും, ചേറിന്റെയും ഒരു ചേരുവ ഉണ്ടാക്കുന്നു ഈ കളത്തിലാണ് പ്രസിദ്ധമായ മരമടിമത്സരം നടക്കുന്നത്. വെള്ളം നിറഞ്ഞ ചേറ്റിലൂടെ ശരവേഗത്തില്‍പായുന്ന കാളകൂറ്റന്മാരും, അവയെ നിയന്ത്രിക്കുന്നവരുടെ ആവേശങ്ങളും ഒന്നു കാണേണ്ട കാഴ്ചതന്നെയാണ്. നുകം കെട്ടിയ കാളകളും അവയെനിയന്ത്രിക്കുന്ന മൂന്നാളും ചേര്‍ന്നാണ് മത്സരത്തിന്‍റെ ഒരു ടീം. ഇങ്ങനെ വളരെയധികം ടീമുകള്‍ ഉണ്ടാകും മത്സരത്തിന്. കാളകളും മനുഷ്യരും ഒന്നാകുന്ന ഒരു മനോഹരമായ കാഴ്ചയാണ് മരമടി മത്സരം. ഗ്രാമത്തിന്‍റെ പച്ചപ്പും, ആളുകളുടെ ആരവങ്ങളും ,കാളകൂറ്റന്മാരുടെ തലയെടുപ്പും കണ്ട്‌ മനസ്സുനിറഞ്ഞ് അടുത്ത കാര്‍ഷികമാമാങ്കത്തിനായി കാത്തിരിപ്പായി. …

    agricultural tools Amabassery Bhagavathi Ambassery Temple in Kakkoor Edappara Bhagavathi Edappara Temple in Thirumarady Eranakulam kakkoor kakkoor kalavayal kakkoor kalavayal 2010 kakkoor kalavayal 2011 kakkoor kalavayal festival kakkoor kalavayal festival foods kakkoor kalavayal festival of lights kakkoor kalavayal festival of trees kakkoor kalavayal festivals kakkoor kalavayal. Kakkoor village kalavayal kothattukulam Malayalam month of Kumbham Maramadi competition Piravom Piravom in Ernakulam district എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ കാക്കൂര്‍കാളവയല്‍ ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഐതിഹ്യപ്പെരുമയുടെയും കോടമഞ്ഞിന്‍റെയും രാജപ്പാറമേട്
    Next Article സഹ്യന്‍റെ മടിത്തട്ടില്‍
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.