കഴിഞ്ഞ ഭാഗത്ത് തിരുപ്പതിയിലെ ചില വിശേഷങ്ങള്‍ ഒന്നോടിച്ചു പറഞ്ഞുപോയി. തിരുപ്പതി വിശേഷങ്ങള്‍ പറഞ്ഞാലും, പറഞ്ഞാലും തീരില്ല. ശ്രീകോവിലിനു പുറത്തുള്ള വിശേഷങ്ങള്‍ ആണ് പറഞ്ഞ് നിര്‍ത്തിയത്. എനിക്ക് അകത്തുകയറുവാനുള്ള സമയമായി ടിക്കറ്റും, ഐഡി കാര്‍ഡും ഒത്തുനോക്കി എന്നെ അകത്തേക്ക് കയറ്റിവിട്ടു. ഇലട്രോണിക് ഉപകരണങ്ങള്‍ അകത്തു അനുവദീനമല്ല. പല ഇടനാഴികളിലൂടെ പല സുരക്ഷാക്രമീകരണങ്ങള്‍ കടന്ന് ക്യൂ അങ്ങനെ നീങ്ങി സ്പെഷ്യല്‍ ക്യൂ ഒന്ന്, രണ്ട് മണികൂര്‍കൊണ്ട് തൊഴുത് ഇറങ്ങാം, ഫ്രീ ക്യൂ അഞ്ചു, ആറു മണികൂര്‍ വരെനീളും, ദര്‍ശന വഴികളില്‍ ഇടക്കിടക്ക് വലിയ ഹാളുകള്‍ ഉണ്ട് അവിടെ ഇരിപ്പിടങ്ങളും, ഫാനുകളും ഉണ്ട്. ക്യൂ വളഞ്ഞുപുളഞ്ഞ വഴികളില്‍ കൂടി കുറെയേറെ പോയി ഒരു തുറസ്സായ സ്ഥലത്ത് ചെന്നു, ശ്രീകോവിലിനു മുന്നിലെ ഹാളിലാണ് ചെന്നത് ഭക്തരുടെ ഗോവിന്ദാ വിളികള്‍ ഉച്ചത്തിലായി.

വലിയ ആനവാതലിലൂടെ ഉള്ളിലേക്ക് അവിടെ വശത്തുള്ള കണ്ണാടിയില്‍ ഭഗവാന്‍റെ പ്രതിരൂപം കാണണം അതുകഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാല്‍ ശ്രീകോവിലിനുള്ളില്‍ വെങ്കിടാചലപതിയുടെ മനോഹരമായ വിഗ്രഹം. ആളുകള്‍ വളരെ ഉച്ചത്തിലായി ഗോവിന്ദാ … ഗോവിന്ദാ വിളികളോടെ ആനന്ദത്തില്‍ ആറാടുന്നു. 8 അടി ഉയരമുള്ള സര്‍വ്വാഭരണവിഭൂഷിതമായ ശിലാവിഗ്രഹമാണ് ഭഗവാന്‍റെ. അമൂല്യമായ ബാലാജിയുടെ കിരീടം വളരെയധികം പ്രസസ്തിയാര്‍ജിച്ചതാണ്. 28000 വൈര കല്ലുകളും ഇവയുടെ നടുക്കായി മേരുപച്ച എന്ന മരതകകല്ലുമുള്ള കിരീടമാണ് ബാലാജിയുടെ. ഒരുമിനിട്ടു കൊണ്ട് നമ്മള്‍ തിരക്കിനാല്‍ ശ്രീകോവിലിനു മുന്നില്‍ നിന്നും മാറ്റപെടുന്നു. ഞാന്‍ തിരക്കില്ലാത്ത ഒരു സ്ഥലത്തുനിന്ന് ക്ഷേത്രത്തെ നോക്കി നിന്നു. തിരുപ്പതി വെങ്കിടേശ്വരന് ദിവസവും ആറു പൂജകളാണ് ഉള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോള്‍ അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്.

സ്വര്‍ണ്ണമയമാണ് ശ്രീകോവിലിനുള്ളില്‍ സ്വര്‍ണ്ണച്ചുമരുകള്‍, സ്വര്‍ണ്ണത്തൂണുകള്‍, സ്വര്‍ണ്ണ ശില്‍പ്പങ്ങള്‍, സ്വര്‍ണ്ണധ്വജസ്തംഭം എന്നു വേണ്ട അവിടുള്ളതെല്ലാം സ്വര്‍ണ്ണമാണ്. വിളക്കുകളുടെ പ്രഭയില്‍ ശരിക്കും ഒരു ദേവലോകം. രാവിലെ 2, 30 ന് ക്ഷേത്രം തുറന്നാല്‍ അടക്കുന്നത് 1, 30 am നാണ് അതായത് ക്ഷേത്രം അടഞ്ഞു കിടക്കുന്നത് വെറും ഒരു മണികൂര്‍ മാത്രം. ഇരുപത്തിമൂന്ന് മണിക്കൂറും ദിവസവും ഭക്തരുടെ അനുസൂത പ്രവാഹമാണ്. ഇത്ര തിരക്ക് ഉണ്ടെങ്കിലും ഭക്തലക്ഷങ്ങള്‍ക്ക് ഒരിടത്തു പോലും ബുദ്ധിമുട്ടനുഭവപ്പെടില്ല എന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്. എങ്ങോട്ടു തിരിഞ്ഞാലും സഹായിക്കാന്‍ വളണ്ടിയര്‍മ്മാര്‍ തയ്യാര്‍. ഇതിലും അത്ഭുതം ഈ തിരുമലയില്‍ എവിടെ നോക്കിയാലും മാലിന്യം എന്നൊരു കര്യമ്മേ ഇവിടില്ല എല്ലാസ്ഥലങ്ങളും വളരെയധികം വൃത്തിയായി കിടക്കുന്നു.

ശ്രീകോവിലില്‍ ഭഗവാന്‍റെ മുന്നിലുള്ള ദീപങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു ഇത് എന്നാണ് ആരാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല. പുതിയതായി വിവാഹം കഴിച്ചു പൂജ നടത്തുന്ന ദമ്പതികള്‍ കൊടുക്കുന്ന ദോത്തിയും സാരിയും ആണ് ഭഗവാനെ എന്നും അണിയിക്കുന്നത്. എല്ലാദിവസവും പുതിയത് തന്നെ വേണം അണിയിക്കാന്‍. ഞാന്‍ ശ്രീകോവിലിനു പുറത്തുകടന്നു ലഡുപ്രസാദം കിട്ടുന്നിടത്തേക്ക് നടന്നു. ഇവിടുത്തെ ലഡു പ്രസിദ്ധമാണ്. ദിനംപ്രതി 1.5ലക്ഷത്തോളം ലഡുആണ് ഇവിടെ ഉണ്ടാക്കുന്നത്. ലഡുമേടിച്ച് തിരികെ വണ്ടിയുടെ അടുത്തേക്ക് നടന്നു. തിരുമല ശരിക്കും ഒരു ടൗണ്‍ഷിപ്പ് ആണ് നല്ല റോഡുകളും, ഭക്ഷണശാലകളും, ഓഫീസുകളും, താമസസ്ഥലങ്ങളും ഒക്കെയായുള്ള ടൗണ്‍ഷിപ്പ്.

ശരിക്കും തീര്‍ത്ഥാടനം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലായി ഒരു എഡ്യുക്കേഷണല്‍ സെന്‍ട്രല്‍ ആണ് തിരുപ്പതി. എഞ്ചിനീയറിങ്ങ് കോളേജുകള്‍, ഫാര്‍മസി കോളേജുകള്‍, പോളിടെക്‌നിക്ക്, കാര്‍ഷിക വെറ്റിനറി കോളേജ്, ഇവ കൂടാതെ പ്രശസ്തമായ S, V, യൂണിവേഴ്‌സിറ്റിയും, ശ്രീ പത്മാവതി മഹിളാ യൂണിവേഴ്‌സിറ്റിയും തിരുപ്പതിയിലാണ്. എല്ലാം തിരുമല, തിരുപ്പതി ദേവസ്ഥാനങ്ങളുടെ [ ടി.ടി.ഡി ] കീഴിലാണ്. തിരുപ്പതിയുടെ സാമൂഹ്യജീവിതം, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭക്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു ബാലജിയില്ലാതെ ഒന്നുമില്ല. ഇത് കൂടാതെ അനാഥക്കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ വിദ്യാഭ്യാസതത്തിനും, വിദ്യാഭ്യാസം കഴിഞ്ഞ് ഒരു തൊഴില്‍ കിട്ടുന്നതുവരെ എല്ലാ ഉത്തരവാദിത്തവും ശ്രീ വെങ്കടേശ്വര ബാല മന്ദിരത്തിനാണ്. എന്തൊക്കെ പറഞ്ഞാലും ടി.ടി.ഡി മതേതര ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഈ ഞാനെന്ന നിസ്സാരന്‍ ഈ ദേവലോകത്തുനിന്നും ആരുമറിയാതെ തിരികെ വിടവാങ്ങി.