Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ശിവഭാവങ്ങളുടെ പട്ടടക്കല്‍
    Malayalam

    ശിവഭാവങ്ങളുടെ പട്ടടക്കല്‍

    Ashok SPBy Ashok SPMay 17, 2020Updated:November 9, 2024No Comments2 Mins Read443 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    പട്ടടക്കല്‍
    പട്ടടക്കല്‍
    Share
    Facebook Twitter LinkedIn Pinterest Email

    കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലെ മലപ്രഭ നദീതീരത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് പട്ടടക്കല്‍. ഐഹോളെയിലെ ശില്പകലയുടെ പോരായ്മകള്‍ നികത്തി, അതിമാനോഹരമാക്കി ശില്പ ചാരുതയുടെ പാര്യമ്യയില്‍ എത്തി ഓരോ ഇഞ്ചു സ്ഥലത്തും കരവിരുതിന്‍റെ മികവു തെളിയിക്കുന്ന കലാസൃഷ്ടികള്‍ ആണ് പട്ടടക്കല്‍ ഉള്ളത്. ഇവിടെ ഒമ്പത് ക്ഷേത്രങ്ങളാണുള്ളത്, ഒരു ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ മുഴുവന്‍ പഠിച്ചു കാണണം എങ്കില്‍ ഒരുദിവസം വേണം. മുഴുവന്‍ കണ്ടു തീരണമെങ്കില്‍ ദിവസങ്ങളോളം വേണ്ടിവരും.

    പട്ടടക്കല്‍

    പട്ടടക്കലെ പ്രധാന ക്ഷേത്രങ്ങളാണ് വിരൂപാക്ഷക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, പാപനാഥക്ഷേത്രം, കടിസിദ്ദേശ്വരക്ഷേത്രം, ഗല്ഗനാഥക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം ജൈനനാരായണ ക്ഷേത്രം തുടങ്ങിയവയാണ്. എല്ലാക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്, എന്നാല്‍ വിരൂപാക്ഷേത്രമാണ് ശില്പകലയിലും ഗാംഭീര്യത്തിലും മുന്നില്‍ എന്നാണ് തോന്നുന്നത്.

    പട്ടടക്കല്‍

    കടിസിദ്ധെശ്വരക്ഷേത്രത്തിനെ ഇരട്ടക്ഷേത്രമെന്നും പറയപ്പെടുന്നു. അഞ്ചുഗോപുരങ്ങളാണ് ഇതിനുള്ളത്. ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം ത്രിശൂലമേന്തി നില്‍ക്കുന്ന ശിവനാണ്. ഇതിന്‍റെ ശില്പഗാംഭീര്യം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. ഈ ക്ഷേത്രത്തിന്‍റെ ശ്രീകോവിന്‍റെ വടക്ക് അര്‍ദ്ധനാരീശ്വരന്‍, തെക്ക് ശിവന്‍, പടിഞ്ഞാറ് ഹരിഹരന്‍ എന്നിവരുടെ ശില്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. വിരൂപാക്ഷക്ഷേത്രത്തിന്‍റെ വടക്കുവശത്താണ് ഗല്ഗ്നാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ ശില്പവേലകളാല്‍ അലംകൃതമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത അനന്താസുരനെ ത്രിശൂലത്തില്‍ കോര്‍ത്തു നിര്‍ത്തിയിരിക്കുന്ന തരത്തിലുള്ള ശിവരൂപമാണ്. ജൈനനാരായണ ക്ഷേത്രത്തില്‍ ഒറ്റക്കല്ലില് കൊത്തി ഉണ്ടാക്കിയിരിക്കുന്ന ഒരു ഗോവണിയുണ്ട്. ഇതിന്‍റെ പൊക്കം ഏകദേശം 9 ,10 അടിയോളം വരും.

    ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി

    പട്ടടക്കല്‍ 90 രാജാക്കന്മ്മാരുടെ കിരീടധാരണത്തിനു വേദിയായിട്ടുണ്ട്. ഈ ക്ഷേത്ര സമുച്ചയങ്ങള്‍ക്ക് ഉള്ളില്‍ പലയിടത്തായി പല രാജക്കന്മാുരുടെ ശവകുടീരങ്ങള്‍ കാണുവാന്‍ കഴിയും. അക്കാലത്ത് രാജാക്കന്മാരെ ദൈവങ്ങളായി പ്രതിഷ്ടിക്കുവാനുള്ള ഒരഭിനിവേശം അന്നുണ്ടായിരുന്നു എന്നുവേണം കരുതുവാന്‍. ക്ഷേത്രസമുച്ചയങ്ങള്‍ക്ക് പുറത്ത് മാലപ്രഭാനദിക്ക് അഭിമുഖമായാണ് പാപനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദ്രാവിഡ ശൈലിയും, ഉത്തരേന്ത്യന്‍ ശൈലിയും ഒത്തുചേര്‍ന്നിരിക്കുന്ന ഒരു ക്ഷേത്രമാണിത്.

    പട്ടടക്കലെ ശില്‍പ്പം

    ശിവഭാവങ്ങളുടെ ധാരാളിത്തമാണ് പട്ടടക്കല്‍ ക്ഷേത്രങ്ങളുടെ പ്രത്യേകത. കൃഷ്ണശിലയില്‍ നിര്‍മ്മിച്ച കൂറ്റന്‍ നന്ദിയുടെ ശില്‍പം നമ്മേ വിസ്മയിപ്പിക്കും. ഇവിടെയുള്ള ഒന്‍പതു ക്ഷേത്രങ്ങളുടെയും ശില്പ രചനകള്‍ വ്യതിസ്തമാണ്. ഇവിടുത്തെ പ്രധാനപ്പെട്ട ശില്പികളുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. വാസ്തുശില്പ പിതാമഹനായിരുന്ന സര്‍വ്വസിദ്ധി ആചാര്യ ദേവപുത്രബലദേവന്‍ ചങ്കമ്മ എന്നിങ്ങനെ പല പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശില്പികളെയും, ഇവരുടെ കരവിരുതുകളെയും സാഷ്ടാഗം പ്രണമിച്ചുകൊണ്ട് ഈ ശില്പ നാടിനോട് വിടപറഞ്ഞു. ……

    aihole and pattadakal Pattadakal pattadakal aihole badami pattadakal dance festival pattadakal guide pattadakal history in kannada pattadakal images pattadakal karnataka pattadakal karnataka tourism pattadakal place pattadakal places to visit pattadakal story pattadakal temple pattadakal to hampi pattadakal unesco pattadakal video pattadakal wiki. virupaksha temple pattadakal എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ നന്ദി പട്ടടക്കല്‍ ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleശില്പ്പകലയുടെ കളിതൊട്ടില്‍
    Next Article ഗുഹാക്ഷേത്രകളരിയില്‍
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.