Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം ഒന്ന്
    Malayalam

    ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം ഒന്ന്

    Ashok SPBy Ashok SPJuly 19, 2020Updated:December 25, 2024No Comments3 Mins Read449 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    രാമക്കല്‍ മേട്
    രാമക്കല്‍ മേട്
    Share
    Facebook Twitter LinkedIn Pinterest Email

    ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ, ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കി. ഒരു ജില്ല മുഴുവന്‍ കണ്ണിനും, കാതിനും, മനസ്സിനും അറിവും, ഉന്മേഷവും നല്‍കുന്ന ഏക വിനോദ സഞ്ചാര ജില്ലയാണ് ഇടുക്കി. ലോകത്തിലെ അറിയപ്പെടുന്ന സുഖവാസ സ്ഥലമായ സിസ്സര്‍ലാന്‍ന്റിനോട് കിടകപിടിക്കുന്ന മൂന്നാര്‍ എന്ന സ്വര്‍ഗ്ഗ നാടിനോടൊപ്പം, മൂന്നാല് നാഷണല്‍ പാര്‍ക്കുകള്‍ ഉള്ളതും, നിരവധി വെള്ളച്ചാട്ടങ്ങളും, ഇക്കോ ടൂറിസത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയതുമായ ജില്ലയാണ് ഇടുക്കി. ഇടുക്കിയില്‍ ഞാന്‍ കണ്ട സ്ഥലങ്ങളുടെ ഒരു ചെറുവിവരണമാണ് ഇത്.

    നേരിയമംഗലം പാലം
    നേരിയമംഗലം പാലം

    ഇടുക്കിയിലെ പല സ്ഥലങ്ങളെപറ്റിയും ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട് അതിനാല്‍ പലപ്പോഴായി പോയ വഴികള്‍ കോര്‍ത്തിണക്കിയുള്ള ഒരു വിവരണമാണിത്. ഞാന്‍ കണ്ട ഇടുക്കിയിലെ സ്ഥലങ്ങലെക്കാള്‍ കാണാത്ത സ്ഥലങ്ങലാവും കൂടുതല്‍ അതിനാല്‍ ഏതെങ്കിലും പ്രധാനപ്പെട്ടവ വിട്ടു പോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടങ്കിലോ വായനക്കാര്‍, പ്രത്യേകിച്ചും ഇടുക്കി നിവാസികള്‍ ക്ഷമിക്കണം. സമുദ്രനിരപ്പില്‍ നിന്നും 3600, അടി ഉയരത്തില്‍ കിടക്കുന്ന പശ്ചിമഘട്ട താഴ്വരകളാല്‍ സമ്പുഷ്ടമാണ് ഇടുക്കി ഇത് കേരളത്തിലെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇടുക്കിയില്‍ എവിടെപോയാലും മനോഹരമായ പ്രകൃതിഭംഗിയാണ്.

    വാഗമണ്‍
    വാഗമണ്‍

    നേരിയമംഗലം പാലം കഴിഞ്ഞ് പനംങ്കുറ്റി വനമേഘലയിലുള്ള ലോവര്‍പെരിയാര്‍ ഡാം മുതല്‍ തുടങ്ങുന്നു ഇടുക്കിയിലെ പച്ചപ്പില്‍ കുളിച്ച യാത്ര. പനംങ്കുറ്റി ചെക്ക് പോസ്റ്റ് കഴിഞ്ഞ് വലത്തോട്ട് പോയാല്‍ വനങ്ങളാലും, കൃഷിയിടങ്ങളാലും സംമ്പുഷ്ടമായ മേഘലകളാണധികവും. കീരിത്തോട്, ചേലചുവട്, കരിമ്പന്‍, ചെറുതോണി വഴി ഇടുക്കിക്ക്. ചെറുതോണി ഡാം നീളംകൂടിയ ഏറ്റവും വലിയ ഡാമാണ്. ഇടുക്കി ഡാം തുറക്കുന്നു എന്നു പറഞ്ഞാല്‍ അത് ചെറുതോണി ഡാമാണ്.

    വണ്ടിപെരിയാര്‍
    വണ്ടിപെരിയാര്‍

    ഇടുക്കി ആര്‍ച്ച്ഡാം വളരെയധികം പ്രസിദ്ധമാണ്. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ചുള്ള ഡാമിന്‍റെ മുകള്‍വശം വളരെ നീളമുള്ളതും അടിവശം നീളം കുറഞ്ഞ രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡാമിന്‍റെ അടിവശത്തു നിന്നുമുള്ള കാഴ്ച അത്ഭുതകരമാണ്. ഒരു ബഹുനില കെട്ടിടം നമുക്കുമേല്‍ വീഴുമെന്ന രീതിയിലാണ് നിലകൊള്ളുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഡാം തുറന്നുകൊടുക്കും. ഡാം കാണുവാനുള്ള പെര്‍മിഷന്‍ വാഴാത്തോപ്പ് K, S, E, B ഓഫീസില്‍ നിന്നും ലഭിക്കും. ഡാംവ്യു, വൈശാലി ഗുഹ, പ്രകൃതിഭംഗി, രണ്ടു മൂന്ന് വ്യുപോയന്‍റ് , ഹില്‍വ്യു പാര്‍ക്ക് ഇവയാണ് കാണുവാനുള്ളത്.

    ഗവി
    ഗവി

    ഇടുക്കി ഡാമില്‍ നിന്ന് മൂലമറ്റം, നാടുകാണി കൂടി തൊടുപുഴക്കു പോകാം. ഏഷ്യയിലെ ഏറ്റവും വലിയ ഭൂമിക്കടിയിലുള്ള പവര്‍ഹൗസ്സാണ് മൂലമറ്റത്തുള്ളത്. ഇവിടുന്ന് എലപ്പിള്ളി കൂടി വാഗമണ്ണിലേക്ക് ഒരു വഴിയുണ്ട് ഡ്രൈവിങ്ങില്‍ ഹരമുള്ളവര്‍ക്ക് പറ്റിയ വഴിയാണിത്‌. നാഷണല്‍ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലമാണ് വാഗമണ്‍. തേയിലതോട്ടങ്ങളും, മൊട്ടക്കുന്നുകളും, പുല്‍ത്തകിടികളും, ഷോലമലകളും, കോടമഞ്ഞും, എല്ലാംകൂടി ഒരു മനോഹരസ്ഥലമാണ് വാഗമണ്‍. ഇവിടെയുള്ള കുരിശുമല പ്രസിദ്ധമായ ഒരു തീര്‍ഥാടന കേന്ദ്രമാണ്. വാഗമണ്ണില്‍നിന്ന് ഏലപ്പാറ വഴി പാമ്പനാര്‍ക്ക് വരാം. തേയില തോട്ടങ്ങളും, പച്ചപ്പില്‍ കുളിച്ചുനില്‍ക്കുന്ന പ്രദേശങ്ങളും ഉള്ള ഏലപ്പാറ മോഹരിയാണ്.

    തേക്കടി
    തേക്കടി

    പാമ്പനാറിലെ കല്ലാര്‍ എന്ന സ്ഥലത്തുനിന്നും ശബരിമല കാണാവുന്ന ഒരു വ്യു പോയന്‍റെ ഉണ്ട്. കല്ലാര്‍കവലയില്‍ നിന്നും തേയില, ഏലം, കുരുമുളക് തോട്ടങ്ങളാല്‍ സമ്പുഷ്ടമായ വണ്ടിപെരിയാര്‍ക്ക്. വണ്ടിപെരിയാറിലെ കല്ലാര്‍ ജങ്ഷനില്‍നിന്നും 4, k, m, പോയാല്‍ മൊട്ട കുന്നുകളാലും, അഗാധമായ കൊക്കകളും, പ്രക്രതി രമണീയതകളാലും മനോഹര സ്ഥലമായ പരുന്തും പാറയിലെത്താം. പരുന്തുംപാറകണ്ട് കുമളി റൂട്ടില്‍ കക്കി കവലയില്‍ നിന്നും വലത്തോട്ട് പോയാല്‍ ഗവില്‍ എത്താം. നിബിഡമായ വനങ്ങളും, മലകളും, താഴ്വരകളും, ഉഷ്ണമേഘല മഴക്കാടുകളും എന്നീ കാഴ്ചകള്‍കൊണ്ട് ഗവി ഒരു സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നു. ഗവിയില്‍ നിന്ന് സുഗന്ധവ്യഞ്ജന ട്രേഡ്‌സെന്‍ട്രല്‍ ആയ കുമളിക്ക്‌.

    ചെല്ലാര്‍ കോവില്‍
    ചെല്ലാര്‍ കോവില്‍

    കുമളിയില്‍ നിന്ന് 12, k, m ദൂരത്താണ് പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം. കുമളിയില്‍നിന്നും പെരിയാര്‍ വന്യജീവിസങ്കേതം, നാഷണല്‍പാര്‍ക്ക് ഉള്‍പെടുന്ന പ്രസിദ്ധമായ തേക്കടിക്ക്. തേക്കടിയില്‍ നിന്നും ചെല്ലാര്‍കോവില്‍. തേക്കടിയില്‍ നിന്നും കുമളിയില്‍ ചെന്ന് മൂന്നാര്‍ റോഡില്‍കൂടി ആറാംമൈല്‍ കവലയില്‍ നിന്നും വലത്തിരിഞ്ഞ് പോയാല്‍ ചെല്ലാര്‍കോവിലായി. വ്യുപോയന്റാണ് പ്രധാന കാഴ്ച. മനോഹരമായ ആയുര്‍വേദ മരുന്ന് ചെടികളുടെ ഒരു തോട്ടം ഉണ്ടിവിടെ.

    പരുന്തും പാറ
    പരുന്തും പാറ

    ഇക്കോ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണിത്. ചെല്ലാര്‍കോവില്‍ കണ്ട് ആറാംമൈല്‍, പുട്ടടി, വണ്ടന്‍മേട്, കുട്ട, ശാന്തിപുരം കൂടി ഏകദേശം 5 k, m പോയാല്‍ കാറ്റാടികളുടെ നാടായ കാറ്റാടിപ്പാടത്ത് എത്താം. ഇവിടുന്നു ഇടുക്കിയിലെ ഹില്‍സ്റ്റേഷനായ രാമക്കല്‍ മേട്ടിലെത്താം. തമിഴ് നാട്ടിലെ അതിവിശാലമായ കൃഷിയിടങ്ങളുടെ കാഴ്ച വളരെ മനോഹരമാണ്. ഇവിടെ കുന്നിന്‍ മുകളില്‍ കുറവന്‍, കുറത്തി ശില്‍പ്പം കാണേണ്ടതാണ്. ഇടുക്കിയിലെ മറ്റുസ്ഥലങ്ങള്‍ അടുത്ത ഭാഗത്ത്. ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

    Adimaly Cheeyappara Cheruthoni Chinnakanal Devikulam Eravikulam Wild Life Sanctuary Idukki Idukki Dam Idukki district idukki gold idukki kerala idukki song idukki tourism idukki tourist places idukki weather Idukki Wildlife Sanctuary Ilaveezha Poonchira Kalvari Mount Kanjikuzhy Kattappana Keerithode Kumily Kurinjimala Sanctuary Malankara Dam Mannathara Marayur Mariyapuram Munnar Murickassery Near Thekkady Nedumkandam Painavu Pampadumshola National Park Pattumala Periyar National Park and Wildlife Sanctuary Periyar Tiger Reserve Protected areas Rajakkad Rajakumari Ramakkalmedu Thekkady Thodupuzha Thommankuthu Udumbanchola Vagamon Vandanmedu Vandiperiyar. waterfalls ഗവി ചെല്ലാര്‍ കോവില്‍ തേക്കടി നേരിയമംഗലം പാലം യാത്ര വണ്ടിപെരിയാര്‍ വാഗമണ്‍
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപ്രകൃതിയുടെ മനോഹാരിത – മത്താപ്പ്
    Next Article ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം രണ്ട്
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.