Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ചുമ്മാ ഒരു ഡ്രൈവിംഗ് ട്രിപ്പ്‌. ;;;;
    Malayalam

    ചുമ്മാ ഒരു ഡ്രൈവിംഗ് ട്രിപ്പ്‌. ;;;;

    Ashok SPBy Ashok SPSeptember 13, 2020Updated:December 25, 2024No Comments3 Mins Read562 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    യാത്രാവഴി
    യാത്രാവഴി
    Share
    Facebook Twitter LinkedIn Pinterest Email

    2016, ഒക്ടോബര്‍ – 2, ദേശീയപണിമുടക്ക്. പത്തുമണി ആയപ്പോഴേക്കും ബോറ് തോന്നി ഒരു സുഹ്രുത്തിനെ വിളിച്ചു ഒരു യാത്രപോയാലോ എന്നു ചോദിക്കേണ്ട താമസം സുഹ്രുത്ത് റെഡി. കേരളത്തിലേത് പോലെ അത്ര കേമമല്ല തമിള്‍നാട്ടില്‍ പണിമുടക്കുകള്‍, അതിനാല്‍ നേരെ തമിള്‍നാട് വിടാന്‍ തീരുമാനിച്ചു. ഉള്ളില്‍ പേടിഉണ്ടെങ്കിലും തൃശൂര്‍, പാലക്കാട് കൂടി ബോഡര്‍ വരെ കുഴപ്പമൊന്നും ഉണ്ടായില്ല.കോയമ്പത്തൂര്‍ എത്തിയപ്പോള്‍ അതിലും രസം അവിടെ സ്കൂളുകള്‍ പോലും പ്രവര്‍ത്തിക്കുന്നു. ഒരു ഡ്രൈവിംഗ് ടൂര്‍ ആകാമെന്ന് തീരുമാനിച്ച് വീരപ്പന്‍റെ നാടായ സത്യമംഗലത്തിന് വിട്ടു. കര്‍ണ്ണാടക, തമിഴ്നാട്‌ അതിര്‍ത്തികള്‍ പങ്കിടുന്ന ഒരു വന്യജീവി സംരക്ഷണ മേഘലയാണ് സത്യമംഗലം. ചാമാരാ നഗര്‍ കഴിയുബോള്‍ വനമേഘല ആരംഭിക്കുന്നു.

    സത്യമംഗലം കാട്
    സത്യമംഗലം കാട്

    വിജനമായ പാത കാടിന്‍ സംഗീതവും ആസ്യദിച്ച് പതുക്കെപ്പതുക്കെ ഡ്രൈവിംഗ്, മിഴിക്കും മനസ്സിനും ഉണര്‍വും ഉന്‍മ്മേഷവും … പ്രകൃതിയുടെ സംഗീതത്തിലാറാടി കണ്ണെത്താ ദൂരത്തോളം പച്ചപ്പില്‍ കുളിച്ചുകിടക്കുന്ന സത്യമംഗലം കാടുകള്‍. വഴിയരികിലെ വലിയ മരങ്ങളില്‍ ഏറുമാടങ്ങള്‍ വന്യമൃഗങ്ങളെ തുരത്തുവാനാണെന്ന് തോന്നുന്നു. ഈ കാഴ്ചകളെ ഇടക്കുവന്നു മറക്കുന്ന കോടമഞ്ഞും. ഇടക്ക് വഴിയരികില്‍ കണ്ട ചെറിയൊരു ചായകടയില്‍ കയറി ചായ കുടിച്ചു. സത്യമംഗലത്ത് 400- ല്‍ അധികം ആദിവാസി വിഭാഗങ്ങള്‍ താമസ്സിക്കുന്നുണ്ടെന്ന് ചായക്കടയിലെ ചേട്ടന്‍ പറഞ്ഞു. ഇവരുടെ അടുത്തു പോകുവാന്‍ വനം വകുപ്പിന്‍റെ അനുമതി വേണം അതിനാല്‍ ആ പരിപാടി ഉപേക്ഷിച്ചു. കോയമ്പത്തൂര്‍, സത്യമംഗലം 72, k, m ആണ് ദൂരം.

    കാടിന്‍റെ മകള്‍
    കാടിന്‍റെ മകള്‍

    സത്യമംഗലത്തുനിന്ന് ഹസനൂര്‍ക്ക്. സത്യമംഗലം ഹസനൂര്‍ വഴി ശരിക്കും ഡ്രൈവിംഗ് ആസ്യദിക്കാവുന്ന റൂട്ടാണ്. 28, ഹെര്‍പിന്‍ വളവും, കാടിനുള്ളിലൂടെയുള്ള വഴിയും നമ്മെ ഹരംകൊള്ളിക്കും. സത്യമംഗലം, ഹസനൂര്‍ വഴിയില്‍ 12, k, m ചെന്നാല്‍ പ്രസിദ്ധമായ ഒരു ക്ഷേത്രമായ ബെന്നാരിയമ്മന്‍ ടെമ്പിള്‍. 20 ദിവസത്തെ പൈങ്കുനികുണ്ഡം ഉത്സവം ആയിരക്കനക്കിനാളുകലാണ് വരുന്നത്. മാര്‍ച്ച്‌, ഏപ്രില്‍ മാസത്തിലാണ് ഉത്സവം. കളറുകള്‍ വാരിപൂശി വര്‍ണ്ണശംഭളമായ ഒരു കോവില്‍. ഇവിടുന്നു കുറച്ചു ചെന്നാല്‍ ഹെര്‍പിന്‍ വളവുകള്‍ തുടങ്ങുകയായി. സത്യമംഗലത്തു നിന്നുള്ള N, H 209 ല്‍ ആണ് ഹസ്സന്നൂര്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ഹസ്സന്നൂര്‍. ഇവിടെ കാടിനരുകിലായി നിരവധി താമസ്സ സൗകര്യങ്ങള്‍ ഉണ്ട്.

    സത്യമംഗലം കാട്
    സത്യമംഗലം കാട്

    അനവധി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിവിടം. നിരവധി ആദിവാസി ഗ്രാമങ്ങളും ഉണ്ടിവിടെ. കാടിന്‍റെ കുളിരണിഞ്ഞ്‌ ഒരു ഹട്ടില്‍ രാത്രി ഉറക്കം. പിറ്റേന്ന് രാവിലെ പൊള്ളാച്ചിക്ക്. സത്യമംഗലം, പൊള്ളാച്ചി റൂട്ടില്‍ 27, k , m ചെന്നാല്‍ നാനാജാതി കൃഷികളുടെ നാടായ ഗോപിച്ചെട്ടിപാളയം. ഭവാനി നദിക്കരയിലെ മനോഹരമായ കാര്‍ഷിക ഗ്രാമം. കുളിര്‍മ്മയുള്ള അന്തരീക്ഷവും, വിശാലമായ നെല്‍വയലുകളും കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്നു. സവാള, കാബേജ്. മുളക്, കരിമ്പ്‌, ക്യാരട്ട്, ഉരുളകിഴങ്ങ് എന്നുവേണ്ട മിക്ക പച്ചക്കറികളുടെയും വിശാലമായ കൃഷിയിടങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാണ്. ഇവിടുന്ന് ദാരാപുരം കൂടി പ്രത്യേകതള്‍ ഏറെയുള്ള പൊള്ളാച്ചിക്ക്. ഏഷ്യയിലെ ഏറ്റവും വലിയ ശര്‍ക്കര മാര്‍ക്കറ്റ്, മധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ കയറ്റിവിടുന്ന മൊത്തവ്യാപാര മാര്‍ക്കറ്റ്, ദക്ഷിണ ഇന്ത്യയിലെ ഏറ്റവുംവലിയ കന്നുകാലി ചന്ത, കോയമ്പത്തൂരിലെ രണ്ടാമത്തെ വലിയ പട്ടണം, ദക്ഷിണ ഇന്ത്യന്‍ സിനിമകളുടെ പ്രധാന ലൊക്കേഷന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്‌ പൊള്ളാച്ചിക്ക്.

    ഷോളയാര്‍
    ഷോളയാര്‍

    പശ്ചിമഘട്ടത്തിന് അടുത്തു കിടക്കുന്നതിനാല്‍ സുഖകരമായ കാലാവസ്ഥയാണിവിടെ. വിശാലമായ കൃഷിയിടങ്ങള്‍ പൊള്ളാച്ചിക്ക് കൂടുതല്‍ മിഴിവേകുന്നു. പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറക്ക്. പൊള്ളാച്ചി, വാല്‍പ്പാറ ഡ്രൈവിംഗ് ഒരു ത്രില്ലിംഗ് തന്നെയാണ്. 40 ഹെര്‍പിന്‍ വളവുകളുടെ ത്രില്ലിംഗ്. ചെക്ക്പോസ്റ്റ് കടന്നാല്‍ ആളയാര്‍ ഡാമിനിന്‍റെ വശത്തുകൂടിയാണ് കുറേദൂരം പോകുന്നത്. ഒരുവശത്ത് കാടും, മറുവശത്ത്‌ ജലാശയവും രസമുള്ള കാഴ്ചയാണ്. ഈ വഴിയിലെ പ്രധാന സ്ഥലങ്ങള്‍ മങ്കി ഫാള്‍സും, ലോംസ് വ്യു പോയന്റ്റുമാണ്. പ്രകൃതി രമണീയതക്കും, ട്രക്കിങ്ങിനും പേരുകേട്ടതാണ് വാല്‍പ്പാറ. പച്ചകുട പിടിച്ചതുപോലെയുള്ള തേയില കുന്നുകളും, കുളിരും, കോടമഞ്ഞും വാല്‍പ്പാറയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

    അതിരപ്പിള്ളി
    അതിരപ്പിള്ളി

    വാല്പ്പാറ, മലക്കപ്പാറ വഴിയിലുള്ള അപ്പര്‍ഷോളയാര്‍ ഡാം കാണുവാന്‍ ഭംഗിയുണ്ടെങ്കിലും താഴെയുള്ള ഉദ്യാനമെല്ലാം കാടുപിടിച്ചു വൃത്തികേടായി കിടക്കുന്നു. ഈ ഡാം കഴിഞ്ഞ് കുറച്ചു പോയാല്‍ മലക്കപ്പാറ ചെക്ക്പോസ്റ്റായി. ഇവിടുന്നു പ്ലാസ്റ്റിക്ക് സാധനങ്ങളും, മദ്യകുപ്പികളും കടത്തി വിടുകയില്ല. മലക്കപ്പാറയില്‍നിന്നും വാഴാച്ചാല്‍ വരെയുള്ള കാട്ടില്‍കൂടിയുള്ള യാത്ര നമ്മെ ഹരംകൊള്ളിക്കും. വാഴച്ചാല്‍ വെള്ളച്ചാട്ടവും, കേരളത്തിന്‍റെ നയാഗ്രയായ അതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ട് നാട്ടിലേക്ക്.ഏകദേശം 825, k, m ന്‍റെ ഒരു ഡ്രൈവിംഗ് ടൂര്‍. ;;;;; ഡ്രൈവിംഗ് ടൂറായതു കാരണം പ്രധാനപ്പെട്ട ടൂര്‍ കേന്ദ്രങ്ങള്‍ ഓടിച്ചൊന്നു പറഞ്ഞു പോയതെ ഉള്ളൂ. ഇനി അടുത്ത യാത്ര. ;;;;;;;;;;;;;

    40 ഹെര്‍പിന്‍ Pollachi pollachi angkalakurechi pollachi india pollachi movie pollachi news pollachi tamil pollachi to thanjavur pollachi today pollachi weather sathyamangalam wildlife sanctuary sathyamangalam wildlife sanctuary erode sathyamangalam wildlife sanctuary is located in wh sathyamangalam wildlife sanctuary map sathyamangalam wildlife sanctuary safari sathyamangalam wildlife sanctuary tamil nadu sathyamangalam wildlife sanctuary tourist places s sathyamangalam wildlife sanctuary upsc valparai bike ride valparai bike ride tamil valparai bus valparai dam valparai elephant attack valparai forest valparai logo valparai maps valparai stay valparai tamil nadu valparai tiger valparai to athirapally road valparai to munnar valparai tourist places valparai tourist places in tamil valparai trip valparai vattaparai video song valparai video അതിരപ്പിള്ളി അപ്പര്‍ഷോളയാര്‍ ഡാം കര്‍ണ്ണാടക കാടിന്‍റെ മകള്‍ കോയമ്പത്തൂര്‍ ഗോപിച്ചെട്ടിപാളയം തമിഴ്നാട്‌ തൃശൂര്‍ പാലക്കാട് പൊള്ളാച്ചി ഭവാനി നദി മങ്കി ഫാള്‍സ് മലക്കപ്പാറ യാത്ര ലോംസ് വ്യു പോയന്റ്റു വാല്‍പ്പാറ ഷോളയാര്‍ സത്യമംഗലം സത്യമംഗലം കാടുകള്‍ സത്യമംഗലം കാട് ഹസനൂര്‍
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഉത്സവപിറ്റേന്ന്. ;;;;;;;
    Next Article കേരളത്തിന്‍റെ സ്വര്‍ണ്ണത്ത്മന. ;;;;;;
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.