Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»കോടമഞ്ഞു പുണരുന്ന നാട്ടില്‍
    Malayalam

    കോടമഞ്ഞു പുണരുന്ന നാട്ടില്‍

    Ashok SPBy Ashok SPApril 28, 2020Updated:November 9, 2024No Comments2 Mins Read455 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    വാഗമണ്‍
    വാഗമണ്‍
    Share
    Facebook Twitter LinkedIn Pinterest Email

    ഈ യാത്ര നാഷണല്‍ ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കാണ്. വാഗമണ്‍ തേയിലതോട്ടങ്ങളും, മൊട്ടകുന്നുകളും, പുല്‍ത്തകിടികളും, ഷോലമലകളും, കോടമഞ്ഞുകളും, ഇവയെല്ലാം കൂടിയുള്ള ഒരു മനോഹരമായ സംഗമ സ്ഥലം. ഇവിടെ എന്തിനും പച്ചകളറാണ്, അത്രക്ക് പച്ചപ്പ്‌ മൂടിയ ഒരു പച്ചസ്വര്‍ഗ്ഗമാണ് വാഗമണ്‍. ധാരാളം പുഷ്പങ്ങൾ, പ്രത്യേകിച്ച് ഓർക്കിഡുകൾ, പുൽമേടുകൾ, പൈൻ വനങ്ങൾ, കോടമഞ്ഞ്‌, വെള്ളച്ചാട്ടങ്ങൾ, ഇങ്ങനെ പ്രകൃതിയുടെ കയ്യിലുള്ളതെല്ലാം വാഗമണ്ണിലുണ്ട്. ഇവിയുള്ള മൂന്ന് പ്രസിദ്ധമായ കുന്നുകളാണ് തങ്ങള്‍ പാറ, മുരുകന്‍മല, കുരിശുമല, ഇവ മൂന്നും മത സൗഹാര്‍ദ്ദം ഉറക്കെ വിളിച്ചോതി തലയുയര്‍ത്തി നിലകൊള്ളുന്നു.

    വാഗമണ്‍

    ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പൈൻ ഫോറസ്റ്റ് ചലച്ചിത്ര പ്രവർത്തകരുടെയും, ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്ന വരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വാഗമണ്ണില്‍ കണ്ണുംമനവും നിറയുന്ന കാഴ്ചകളാണ് എങ്ങും. ശാന്തസുന്ദരമായ തടാകവും, പച്ചപട്ടിലെ വെള്ളകസവുപോലുള്ള വെള്ളച്ചാട്ടങ്ങളും, പ്രക്രതിയും മതങ്ങളും ഒന്നിക്കുന്ന തങ്ങള്‍ പാറ, മുരുകന്‍മല, കുരിശുമലയും, മനോഹരമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട, കൊടമഞ്ഞ് വാരിപുണരുന്ന കുന്നുകളും, വെള്ളച്ചാട്ടവും കൂടിച്ചേർന്ന മുണ്ടകയം ഘട്ടും തുടങ്ങിയ അനവധി കാഴ്ചകളാണ് നമുക്ക് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ ആകാശത്ത് പക്ഷികളെപോലെ പറന്നു നടക്കുവാന്‍ പാരാഗ്ലൈഡിംഗും.

    വാഗമണ്‍

    ബൈക്ക് ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗമാണ് വാഗമണ്‍. വാഗമണ്ണില്‍ പൊതുവേ തണുപ്പ്കാലാവസ്ഥയാണ്, മഴകാലത്ത് മഴക്കാര്‍ മൊട്ട കുന്നുകളിലേയ്ക്ക് ഇറങ്ങിവന്ന് മഴ പെയ്യും, അതൊരു സ്വര്‍ഗ്ഗിയ കാഴ്ചതന്നെയാണ്. കോടമഞ്ഞുള്ളപ്പോള്‍ നട്ടുച്ചയ്ക്കുപോലും വണ്ടികള്‍ ലൈറ്റിട്ടുവേണം ഓടിക്കുവാന്‍. വാഗമണ്ണില്‍ എവടെ നോക്കിയാലും പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുകയാണ്. ഇടുക്കി, കോട്ടയം ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ഒരു മനോഹര മലമ്പ്രദേശമാണ് വാഗമണ്‍.

    വാഗമണ്‍

    വാഗമണ്‍ വഴി മനോഹരമായ കാഴ്ചകളുടെ ഉത്സവമാണ്, ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞ്‌ മൂടിയ കരിമ്പാറ അരിഞ്ഞിറക്കിയ മലകളുമാണ്. ഈരാറ്റുപേട്ട, പീരിമേട്, ഹൈവേയില്‍ ആറു കിലോമീറ്റര്‍ കരിമ്പാറ അരിഞ്ഞിറക്കിയ വഴികളാണുള്ളത്. തൊടുപുഴയില്‍ നിന്നും ഏദേശം 39 കി, മി, പാലയില്‍ നിന്നും 33 കി, മി, കുമളിയില്‍ നിന്നും 45 കി, മി, കോട്ടയത്തുനിന്നും 65 കി, മി ദൂരമുള്ള വഴികള്‍ വാഗമണ്ണിലേക്കുണ്ട്. വാഗമണ്ണിലേ ഒരു വില്ലന്‍ ഇടിമിന്നലാണ്. മഴയില്ലാത്തപ്പോഴും ശക്തമായ ഇടിമിന്നലുണ്ടാകാറുണ്ട്. വാഗമണ്ണില്‍ ഒരു ദിവസം മുഴുവന്‍ അലഞ്ഞു നടന്ന് പ്രക്രിതിയേ മുഴുവന്‍ മനസ്സിലേക്കാവാഹിച്ച്, വാഗമണ്ണിനോട് ഇനിയും വരാമെന്നു പറഞ്ഞു വിടവാങ്ങി…….

    holiday vagamon Vagamon vagamon fly vagamon heights vagamon heights resort vagamon india vagamon lake vagamon paragliding vagamon photos vagamon picture vagamon places to visit vagamon resort vagamon resorts vagamon stay. vagamon to munnar vagamon tourism vagamon tourist places vagamon weather vagamonhotels എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം വാഗമണ്‍
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇടുക്കിയിലെ സുന്ദരിമാര്‍
    Next Article ഐതിഹ്യപ്പെരുമയുടെയും കോടമഞ്ഞിന്‍റെയും രാജപ്പാറമേട്
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.