Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»കാലം മായ്ക്കാത്ത സിഗിരിയ റോക്ക്
    Malayalam

    കാലം മായ്ക്കാത്ത സിഗിരിയ റോക്ക്

    Ashok SPBy Ashok SPJune 4, 2020Updated:December 6, 2024No Comments3 Mins Read401 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    സിഗിരിയ റോക്ക്
    സിഗിരിയ റോക്ക്
    Share
    Facebook Twitter LinkedIn Pinterest Email

    1982 തൊട്ട് ലോകസംസ്കാര പൈത്രിക ആസ്ഥാനങ്ങളില്‍ ഒന്നാണ് പുരാതന പട്ടണമായ സിഗിരിയ. കാന്‍ഡിയില്‍ നിന്നും ജാഫ്ന ഹൈവേയില്‍ കൂടി 90 k, m പോയാല്‍ സിഗിരിയ പട്ടണത്തില്‍ എത്തും. ഇവിടെ ഏകദേശം 250 മീറ്ററിലേറെ ഉയരമുള്ള ഒരു പാറയുണ്ട്, ഈ പാറയുടെ മുകളില്‍ A, D 477, 495 കാലഘട്ടത്തില്‍ കാശ്പ്യ രാജാവ് രാജകൊട്ടാരം പണിത് രാജ്യം ഭരിച്ചിരുന്നു എന്നു പറയപ്പെടുന്നു. കഥ എന്തുതന്നെ ആയാലും പാറയുടെ മുകളിലുള്ള കൊട്ടാര അവശിഷ്ടങ്ങളും ഇതിനു മുമ്പിലുള്ള മനോഹരമായ ഉദ്യാനവും കാഴ്ചകളുടെ പൂരമൊരുക്കുന്നു.

    സിഗിരിയ റോക്ക്
    സിഗിരിയ റോക്ക്

    വിശാലമായ ഉദ്യാനത്തിനു മുന്നില്‍ ചെല്ലുമ്പോള്‍ത്തന്നെ ദൂരെ ഉയരത്തിലുള്ള പാറയും അതിനു മുകളിലെക്കുള്ള വളഞ്ഞു പുളഞ്ഞുള്ള വഴികളുടെ കാഴ്ചകള്‍ നമ്മേ വിസ്മയിപ്പിക്കും. ആധുനിക സംവിധാനത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ജലസേജനരീതികളാണ് ഉള്ളത്. നൂറ്റാണ്ടുകളെ അതിജീവിക്കുന്ന ചുമര്‍ചിത്രങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും കാണേണ്ടതു തന്നെയാണ്. ഈ പാറയുടെ മുകളിലേക്കും, താഴെക്കുമായി 1300,1400 പടികളുണ്ടെന്ന് ഗൈഡ് പറഞ്ഞു. അതിരാവിലെ കയറുകയാണ് നല്ലത് വെയിലായാല്‍ മുകളില്‍ ചെല്ലുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ടിപോകും.

    സിഗിരിയ റോക്ക്
    സിഗിരിയ റോക്ക്

    ഉദ്യാനം അവസാനിക്കുന്ന സ്ഥലത്ത് ഒരു കിടങ്ങാണ് ഇതു കടന്നാല്‍ നീണ്ട പാതയാണ് പാതയ്ക്ക് ഇരുവശവും തകര്‍ന്നടിഞ്ഞ കുളങ്ങളും നിര്‍മ്മിതികളുമാണ്. ഉയര്‍ന്ന പാറകളിലും മുകളിലെ കൊട്ടാരങ്ങളിലും വീഴുന്ന മഴവെള്ളം പാറകളില്‍ വെട്ടിയിരിക്കുന്ന ചെറിയ ചാലുകളില്‍ കൂടി ഉദ്യാനങ്ങളിലുള്ള ജലസംഭരണികളെ നിറക്കുന്നു. പാതയുടെ വലതുവശത്ത് ഒരു കല്‍നിര്‍മ്മിതിയുണ്ട് ഇതില്‍ അഞ്ചു സുഷിരങ്ങളും, ഇടതുവശത്തുള്ളതില്‍ ഒമ്പത് സുഷിരങ്ങളുമുണ്ട്. മഴാക്കാലത്ത് മുകളിലെ വെള്ളം ഇതുവഴിവന്ന് മനോഹരമായ ഫൌണ്ടനുകള്‍ രൂപപ്പെടുന്നു.1500 വര്‍ഷം മുമ്പാണ് ഈ സംവിധാനമുണ്ടാക്കിയതെന്നു ഗൈഡ് പറഞ്ഞപ്പോള്‍ വാപോളിച്ച് നിന്നുപൊയി.

    സിഗിരിയ റോക്ക്
    സിഗിരിയ റോക്ക്

    ജോനാഥന്‍ എന്ന ബ്രിട്ടീഷുകാരനാണ് കാടിനുള്ളിലായിരുന്ന ഈ സ്ഥലം കണ്ടുപിടിച്ചത്. പിന്നീട് യൂനിസ്കോയുടെ സഹായത്തോടെ ശ്രീലങ്കന്‍ സര്‍ക്കാരാണ് ഖനനം നടത്തി വെളിച്ചത്തു കൊണ്ടുവന്നത്. കുറച്ചു നടന്നപ്പോള്‍ ഒരു ചെറിയ ഗുഹയും മങ്ങിയ കുറെ ചുമര്‍ ചിത്രങ്ങളും കണ്ടു. വീണ്ടും കയറ്റമാണ് പടികളും ചുറ്റും പാറകല്ലുകളുമാണ്. കുറച്ചു കൂടി കയറിയാല്‍ കണ്ണാടി ചുമരെന്നു പേരുള്ള മിനുസമുള്ള ഒരു ചുമര്‍ കാണാം ഇതില്‍ മുഖം കാണാമായിരുന്നു എന്നു പറയപ്പെടുന്നു. ഇപ്പോള്‍ വരുന്നവരെല്ലാം കുത്തികുറിച്ചു വൃത്തികേടാക്കിയിരിക്കുന്നു. കൊട്ടരത്തിലേക്കുള്ള കവാടം ഒരു വലിയ പാറയില്‍ കൊത്തിയെടുത്ത സിംഹ കവാടമാണ് സിംഹമുഖം ഇപ്പോള്‍ കാണാന്‍ ഇല്ലങ്കിലും സിംഹത്തിന്‍റെ കാലുകളും നഖങ്ങളും വ്യക്ത്തമായി കാണാം.

    സിഗിരിയ റോക്ക്
    സിഗിരിയ റോക്കില്‍ നിന്നുള്ള കാഴ്ച്ച

    സിംഹ വായില്‍ കൂടിയുള്ള കയറ്റം വിഷമമം പിടിച്ചതാണ്. പടികളുണ്ടെങ്കിലും തിരക്കും കുത്തു കയറ്റവും കൂടിയാകുമ്പോള്‍ വളരെ വിഷമിക്കും. പടികളില്‍ ഇടക്ക് ഇടക്ക് സെക്യൂരിറ്റിക്കാര്‍ നില്‍പ്പുണ്ട്. കയറ്റക്കാര്‍ക്ക് എന്തെങ്കിലും വിഷമമം വന്നാല്‍ ഇവര്‍ എടുത്തു താഴെ കൊണ്ടുവരും. മുകളിലേക്ക് ചെല്ലുന്തോറും ഒക്സിജന്‍റെ അളവ് കുറയുന്ന കാരണം പതുക്കെവേണം കയറുവാന്‍. മുകളില്‍ കൊട്ടരാമുത്തേക്കാണ് ചെല്ലുന്നത്, ഇതു പാറയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെനിന്നുള്ള കാഴ്ചകള്‍ ഒരിക്കലും മറക്കില്ല. ദൂരേ ഒരു വലിയ ബുദ്ധന്‍റെ പ്രതിമ കാണാവുന്നതാണ്. ഇതിനു മുകളില്‍ നിന്ന് താഴെക്കു നോക്കിയാല്‍ വന്നവഴിയും ആളുകളും ഉറുമ്പുകളെ പോലെകാണാം. പാറയുടെ മുകളില്‍ നിറയെ വെള്ളമുള്ള മൂന്നു കുളങ്ങള്‍ ഉണ്ട്, മുകളിലെ ഈ കുളങ്ങള്‍ കണ്ടാല്‍ ആകാശത്ത്‌ കുളങ്ങള്‍ കുഴിച്ചതുപോലുണ്ട്.

    സിഗിരിയ റോക്ക്
    സിഗിരിയ റോക്കില്‍ നിന്നുള്ള കാഴ്ച്ച

    പാറക്കുമുകളില്‍ 1.5 ഹെറ്ററില്‍ ഏറെ വ്യാസമുണ്ട്. കൊട്ടാരങ്ങളും അനുബന്ധകെട്ടിട സമുച്ചയങ്ങളെല്ലാം തകര്‍ന്നടിഞ്ഞ് എല്ലാത്തിന്‍റെയും അടിത്തറ മാത്രമാണിപ്പോള്‍ ഉള്ളത്. അരമണിക്കൂര്‍ മുകളില്‍ കറങ്ങിത്തിരിഞ്ഞ് തിരികെയിറങ്ങി. സിംഹവായില്‍നിന്ന് താഴെ വന്നുകഴിഞ്ഞ് ബാക്കിയുള്ള വഴിയിറങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്. വീണ്ടും കാഴ്ചകളുടെ കലവറയിലേക്ക്. തിരികെ പോരുന്ന വഴിയില്‍ ചുറ്റും കല്ലുകൊണ്ടുള്ള ഒരു സ്ഥലത്തെത്തി. അവിടെ ഉയര്‍ന്നൊരു പാറയും ഇതിനു മുകളില്‍ കയറാന്‍ ഈ പാറയില്‍ തന്നെ കൊത്തിയുണ്ടാക്കിയ പടവുകളും. ഇതിനു മുകളിലിരുന്നാണ് രാജാവ് ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്.

    പാറമുകളിലെ കുളം
    പാറമുകളിലെ കുളം

    ഇതിനടുത്ത് രാജാവ് വിശ്രമിക്കുന്ന ഒരു ചെറിയ ഹാളും ഉണ്ട്. മനോഹരമായ ഒരു ഹാളാണിത്. ഇരിക്കുന്ന കസേരകളും മറ്റു വസ്ത്തുക്കളും പാറയില്‍തന്നെ കൊത്തി ഉണ്ടാക്കിയിരിക്കുകയാണ്. ഇവിടുത്തെ എല്ലാ നിര്‍മ്മിതികളും അവിടെയുള്ള പാറകളില്‍ രൂപപ്പെടുത്തി എടുത്തിരിക്കുകയാണ്. ഇവിടെയുള്ള മറ്റൊരു വലിയ പാറയില്‍ ഒരു വാട്ടര്‍ ടാങ്ക് പാറ തുരന്നു ഉണ്ടാക്കിയിരിക്കുന്നത് കാണേണ്ട കാഴ്ചയാണ്. ഇതിനു താഴെയായി ഒരു വലിയ മുറിയും മുറിയില്‍ കസേരയും കട്ടിലും കൊത്തി ഉണ്ടാക്കിയിരിക്കുന്നു. കുറച്ചുകൂടി ചെന്നപ്പോള്‍ പാറയില്‍ മനോഹരമായൊരു പാമ്പിന്‍റെ പത്തി കൊത്തി വച്ചിരിക്കുന്നു. ഇതിന് കോബ്രാ റോക്ക് എന്നാണ് പറയുന്നത്.

    പാറയില്‍ കൊത്തിയെടുത്ത സ്റ്റേജ്
    പാറയില്‍ കൊത്തിയെടുത്ത സ്റ്റേജ്

    പിന്നെയുള്ളത് പ്രിസണ്‍ റോക്കാണ് വലിയ പരന്ന പാറയുടെ അടിയില്‍ ഒരാള്‍ക്ക്‌ കഷ്ടിച്ചു കുനിഞ്ഞു നില്‍ക്കുവാന്‍ മാത്രം പൊക്കമുള്ള ഒരു മുറി വെട്ടി ഉണ്ടാക്കിയിരിക്കുന്നു, ഇതിനു പാറക്കല്ല് കൊണ്ട് തന്നെ ആഴികളും ഉണ്ടാക്കിയിരിക്കുന്നു. ഇതിന്‍റെ അകത്ത് എങ്ങനെയാണ് കയറുന്നതെന്ന് യാതൊരു പിടിയുമില്ല. കാഴ്ചകളുടെ വിസ്മയങ്ങള്‍ കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല. തിരിച്ചു മടക്കത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാലത്തിനു മായ്ക്കുവാന്‍ കഴിയാത്ത സംസ്കാരങ്ങളുടെ തലയെടുപ്പുമായി സിഗിരിയ റോക്ക്. “””””

    ais sigiriya rock a sedimentary rock dambulla cave sigiriya rock inside sigiriya rock sri lank kassapa lion rock sigiriya lion rock hotel sigiriya nigeria rock nigeria rock goddess sigiriya lion rock sigiriya lions rock fortress sigiriya rock accommodation sigiriya rock admission fee sigiriya rock afternoon sigiriya rock age sigiriya rock and dambulla cave temple sigiriya rock art sigiriya rock articles sigiriya rock band sigiriya rock bees sigiriya rock beklimmen sigiriya rock best time sigiriya rock best time to visit sigiriya rock besteigen sigiriya rock blog sigiriya rock booking sigiriya rock captions sigiriya rock central province sri lanka sigiriya rock climb sigiriya rock climb steps sigiriya rock climb time sigiriya rock closing time sigiriya rock contact number sigiriya rock cost sigiriya rock day trip from kandy sigiriya rock description sigiriya rock details sigiriya rock details in sinhala sigiriya rock difficulty sigiriya rock drawings sigiriya rock dress code sigiriya rock drone sigiriya rock entrance sigiriya rock fortress sigiriya rock fortress sri lanka sigiriya rock geology sigiriya rock hike sigiriya rock hotel sigiriya rock nuwara eliya entry ticket sigiriya rock pictures sigiriya rock temple Sri Lanka the sigiriya rock the sigiriya rock fortress. എന്റെ യാത്ര അനുഭവങ്ങൾ പാറമുകളിലെ കുളം പാറയില്‍ കൊത്തിയെടുത്ത സ്റ്റേജ് യാത്ര യാത്രാവിവരണം യാത്രാവിവരണം മലയാളം സിഗിരിയ റോക്ക്
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലങ്കയിലെ മയൂര നാട്ടുമ
    Next Article ശ്രീലങ്കയിലെ ജനനാഥമംഗളം
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.