Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ഉത്സവങ്ങളുടെ നാട്ടില്‍.,,
    Malayalam

    ഉത്സവങ്ങളുടെ നാട്ടില്‍.,,

    Ashok SPBy Ashok SPOctober 17, 2020Updated:December 25, 2024No Comments4 Mins Read539 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    നടരാജശില്പം
    നടരാജശില്പം
    Share
    Facebook Twitter LinkedIn Pinterest Email

    പവിത്രമായ വൈഗ നദിയുടെ തീരത്ത്‌ ശില്‍പ്പചാതുര്യത്തിന്‍റെയും, തമിഴ് കലകളുടെയും, സംസ്കാരത്തിന്‍റെയും ഉത്തമ ഉദാഹരണങ്ങളായ ക്ഷേത്രമണ്ഡപങ്ങളുടെ മഹാനഗരം മധുര. ഈ നഗരത്തിന്‍റെ മുഖമുദ്രയായി തലഉയര്‍ത്തി രാജകീയമായി നിലകൊള്ളുന്ന ശ്രീ മീനാക്ഷി ക്ഷേത്രം. ഒരു വ്യാപാരി കദംബവനത്തില്‍ കൂടിയുള്ള യാത്രയില്‍ അസ്തമയമായപ്പോള്‍ ആ കാട്ടില്‍ വിശ്രമിക്കുകയും, രാത്രി ഒരു മരത്തിന്‍ ചുവട്ടില്‍ എന്തോ തിളങ്ങുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ പ്രഭാവലയത്തില്‍ കുളിച്ചുനില്‍ക്കുന്ന ഒരു വിഗ്രഹം കാണുകയും, ഈ കാര്യം അന്നത്തെ രാജാവായ കുലശേഘരപാണ്ഡ്യ രാജാവിനെ അറിയിക്കുകയും, രാജാവ് സ്ഥലത്തു വന്ന് വിഗ്രഹാരാധന നടത്തുകയും അവിടെ ക്ഷേത്രം പണിയുകയും, ക്ഷേത്രത്തിനു ചുറ്റുമായി മധുരാനഗരം പണികഴിപ്പിച്ചു എന്നുമാണ് ഐഹിത്യം.

    മധുര ക്ഷേത്രഗോപുരം
    മധുര ക്ഷേത്രഗോപുരം

    എഴാം നൂറ്റാണ്ടില്‍ ഒരു ശിവക്ഷേത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചടയവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍റെ ഭരണകാലത്താണ് മീനാക്ഷി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. 13, ഉം 16, നും, ഇടക്കുള്ള നൂറ്റാണ്ടുകളിലാണ് ഒന്‍പതു നിലകളുള്ള ഗോപുരങ്ങള്‍ പണികഴിപ്പിച്ചത്. പിന്നീട് വന്ന പരിഷ്കാരങ്ങളാണ്, ആയിരംകാല്‍ മണ്ഡപം, അഷ്ട്ടശക്തി മണ്ഡപം, നായ്ക്കര്‍മഹല്‍, തെപ്പകുളം എന്നിവ. ക്ഷേത്രത്തെ ചുറ്റിയുള്ള പ്രധാനപ്പെട്ട തെരുവിന്‍റെ നാലു വശങ്ങളിലായി ഒന്‍പതുനിലകള്‍ വീതമുള്ള നാല് ഗോപുരങ്ങള്‍ ഉണ്ട്. ആകാശത്തെ ഉമ്മവച്ച്നില്‍കുന്ന ഈ ഗോപുരങ്ങള്‍ നിറയെ ശില്‍പ്പ വേലകളാല്‍ സമ്പുഷ്ടമാണ്. തെക്കുള്ള ഗോപുരമാണ് വലുത്. ഇതിനു 160 – അടി ഉയരമുണ്ട്. ശ്രീ മീനാക്ഷി ക്ഷേത്രം ഒരുതവണയെങ്കിലും കണ്ടില്ലെങ്കില്‍ അതൊരു തീരാ നഷ്ടമായിരിക്കും.

    കുളത്തിലെ സ്വര്‍ണ്ണതാമര
    കുളത്തിലെ സ്വര്‍ണ്ണതാമര

    മീനാക്ഷി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ആദ്യം കണ്ട ഗോപുരത്തില്‍ കൂടി അകത്തുകടന്ന് എവിടെയൊക്കെയോ തൊഴുത്‌ അവസാനമാണ് മീനാക്ഷിയെ പ്രണമിച്ചത്. ക്ഷേത്രകൊത്തുപണികളും, നോക്കെത്താത്ത ഇരുണ്ട ഇടനാഴികളും കണ്ട് അന്തംവിട്ടുള്ള നടപ്പായിരുന്നു ക്ഷേത്രത്തിനുള്ളില്‍ കൂടി. ക്ഷേത്രത്തിനു പുറത്തിറങ്ങി ഗോപുരവശത്തുള്ള ചെരുപ്പ് സൂക്ഷിക്കുന്ന കൌണ്ടറില്‍ ചെന്നപ്പോളാണ് കേറിയ ഗോപുരത്തില്‍ കൂടിയല്ല പുറത്തിറങ്ങിയതെന്നു മനസ്സിലായത്‌. ചെരുപ്പുകൊടുത്തുവാങ്ങിയ രസീത് നോക്കിയപ്പോള്‍ വടക്കുവശത്തുകൂടിയാണ് അകത്തുകയറിയത്‌, ഇറങ്ങിയതാകട്ടെ തെക്കുവശത്തു കൂടിയും.

    ക്ഷേത്ര ഇടനാഴി
    ക്ഷേത്ര ഇടനാഴി

    തെരുവില്‍ കൂടി വടക്കുവശത്തെ ഗോപുരത്തിനരികെയുള്ള ചെരിപ്പുസൂക്ഷിപ്പ് സ്ഥലത്ത് ചെന്ന് ചെരുപ്പെടുത്ത് അവിടെ നില്‍ക്കുന്ന സ്ത്രീയോട് ക്ഷേത്രത്തെകുറിച്ച് അറിയാവുന്ന ആരെങ്കിലും ഗൈഡായി കിട്ടുമോ എന്നുതിരക്കി, അവര്‍ ആരയോ ഫോണില്‍ വിളിച്ചിട്ട് കുറച്ചുനേരം നില്‍ക്കുവാന്‍ പറഞ്ഞു. ഒരു ചായകുടിച്ചു വന്നപ്പോള്‍ ഒരു മദ്ധ്യവയസ്കനായ ഒരാളെ കാണിച്ച് ഇവര്‍ നിങ്ങളുടെ കൂടെ വരുമെന്ന് ആ സ്ത്രീ പറഞ്ഞു. ആളെകണ്ടപ്പോള്‍ പണികിട്ടിയ മട്ടായി കട്ടി തമിഴ് ആണെങ്കില്‍ ഒന്നും മനസ്സിലാവില്ല. ഭാഗ്യത്തിന് അദ്ദേഹത്തിന് [ അയാളുടെ പേര് വേലുച്ചാമി എന്നാണ് ] തമിഴും, ഇംഗ്ലീഷും, കുറച്ചു മലയാളവും അറിയാമെന്നു പറഞ്ഞു. തുക പറഞ്ഞുറപ്പിച്ച് അയാളെ കൂടെ കൂട്ടി.

    ആയിരംകാല്‍ മണ്ഡപം
    ആയിരംകാല്‍ മണ്ഡപം

    ക്ഷേത്രത്തില്‍ പ്രാധ്യാനം ദേവിക്കാണ്, ആയതിനാല്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ കിഴക്കുവശത്തെ അഷ്ടശക്തി മണ്ഡപത്തില്‍ കൂടികയറി ആദ്യം ദേവിയേയും, പിന്നീട് സുന്ദരേസ്വര സ്വാമിയെയും വണങ്ങുന്നു. വേലുച്ചാമി പറഞ്ഞറിഞ്ഞ കാര്യങ്ങളാണ് വിവരണത്തിന്‍റെ ആദ്യംതന്നെ എഴുതിയത്. ഗൈഡിന്‍റെ കൂടെ കിഴക്കെ മണ്ഡപത്തില്‍ കൂടി അകത്തുകടന്നു. ശില്പ്പകലയുടെ മുഴുവന്‍ സൗന്ദ്യര്യവും ഉള്‍കൊണ്ടുകൊണ്ട് മണ്ഡപകവാടത്തില്‍ മീനാക്ഷികല്യാണം കൊത്തിവച്ചിരിക്കുന്നു. ശക്ത്തിയുടെ എട്ടുരൂപങ്ങള്‍ മണ്ഡപത്തിന് ഇരുവശവുമുള്ള എട്ടു സ്തൂപങ്ങളിലായി മനോഹരമായി കൊത്തിയിരിക്കുന്നു. ഇതിനാലാണ് ഈ മണ്ഡപത്തിന് അഷ്ടശക്തി മണ്ഡപം എന്ന് പറയപ്പെടുന്നത്.

    മീനാക്ഷി കല്ല്യാണം പെയിന്റിംഗ്
    മീനാക്ഷി കല്ല്യാണം പെയിന്റിംഗ്

    ചുമരുകളില്‍ നിറയെ പുരാണകഥാപാത്രങ്ങള്‍ കൊത്തിയിരിക്കുന്നു. ഈ മണ്ഡപം കടന്നാല്‍ മീനാക്ഷിനായ്ക്കന്‍ മണ്ഡപമാണ്. ഈ മണ്ഡപത്തിന്‍റെ തൂണുകളിലും വ്യാളിയും, മറ്റുരൂപങ്ങളും കൊത്തിയിരിക്കുന്നു. ഇതു കഴിഞ്ഞാല്‍ മനോഹര ഗോപുരമായ മുത്തലി പിള്ളൈ മണ്ഡപം. ഈ മണ്ഡപം കടന്ന് ചെന്നാല്‍ നയനമനോഹരമായ സ്വര്‍ണ്ണതാമര കുളത്തിലെക്കാണ്. ഇന്ദ്രന്‍ തന്‍റെ പാപങ്ങള്‍ കളയാന്‍ ഈ കുളത്തില്‍ കുളിച്ച് ശിവപൂജ ചെയ്തു എന്നാണ് ഐഹിത്യം. ഈ കുളത്തിനു ചുറ്റും ഇടനാഴികകളാണ്. വിശാലവും ശില്‍പ്പകലകളാല്‍ സംമ്പുഷ്ടമാണ് ചുറ്റുമുള്ള ഈ ഇടനാഴികകള്‍. കിഴക്കെ ഇടനാഴികയില്‍ നിന്നാല്‍ ശ്രീകോവിലിന്‍റെ മുകളുള്ള സ്വര്‍ണ്ണകുംഭഗോപുരം കാണാം. ഈ മണ്ഡപത്തിന്‍റെ പടിഞ്ഞാറായി വെണ്ണക്കല്ല് വിരിച്ച മണ്ഡപമാണ് ഊഞ്ഞാല്‍ മണ്ഡപം.

    ക്ഷേത്രശില്പം
    ക്ഷേത്രശില്പം

    ഇവിടെ മീനാക്ഷിയുടെയും, സുന്ദരേശ്യന്‍റെയും സ്വര്‍ണ്ണ വിഗ്രഹങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും കൊണ്ടുവന്ന് പൂജിക്കാറുണ്ട്. ഊഞ്ഞാല്‍ മണ്ഡപത്തിന്‍റെ അടുത്തായിട്ടാണ് കിളികൂടുമണ്ഡപം. മനോഹരമായ പെയിന്റിംങ്ങുകളാണ് കിളികൂടുമണ്ഡപം നിറയെ. ഈ മണ്ഡപംകഴിഞ്ഞാല്‍ മീനാക്ഷിക്ഷേത്രമായി. മൂന്നു നിലകലുള്ള ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. സ്വര്‍ണ്ണകൊടിമരം, ദ്യാരപാലകര്‍, വിനായകക്ഷേത്രം എന്നിവ കൂടിയുള്ള ക്ഷേത്രം മനോഹരമാണ്. ശ്രീകോവിലില്‍ പടിഞ്ഞാറു വശത്താണ്. കൈലൊരു പൂച്ചെണ്ടും അതില്‍ ഒരു തത്തയും വഹിച്ചുനില്‍ക്കുന്ന ദേവി മീനാക്ഷിയെ കണ്‍നിറയെ കണ്ട് തൊഴുതു. കിളികൂടു മണ്ഡപത്തിന്‍റെ വടക്കായി എട്ടടി ഉയരമുള്ള മുക്കുരുണി വിനായക വിഗ്രഹം നമ്മെ അതിശയിപ്പിക്കും. ഇവിടെതന്നെ ഒരു നടരാജ ക്ഷേത്രവും പ്രസിദ്ധമായ തമ്പതടി മണ്ഡപവും ഉണ്ട്. ശില്‍പ്പചാതുര്യം വിളിച്ചോതുന്ന മനോഹരകലാരൂപങ്ങളുടെ കലവറയാണ് തമ്പതടിമണ്ഡപം.

    സപ്തസ്വരതൂണുകള്‍
    സപ്തസ്വരതൂണുകള്‍

    മണ്ഡപത്തിനു മുന്നില്‍ സ്വര്‍ണ്ണകൊടിമരവും നന്ദികേശനും ഉണ്ട്. കലാശില്‍പ്പങ്ങളില്‍ എടുത്തു പറയാനുള്ളത് മീനാക്ഷി കല്യാണമാണ്. ദ്രാവിഡകലയുടെ അതിമനോഹരമായൊരു സൃഷ്ടിയാണിത്‌. ഇതുകഴിഞ്ഞാല്‍ സുന്ദരേശ്യര ക്ഷേത്രമാണ്. ക്ഷേത്രകവാടത്തില്‍ പന്ത്രണ്ടടി ഉയരമുള്ള രണ്ട്‌ ദ്യാരപാലകരുടെ പ്രതിമകളുണ്ട്. എതിനടുത്തായിട്ടാണ് വെള്ളിയസലം എന്ന നടരാജ ക്ഷേത്രം. വലതുകൈഉയര്‍ത്തി നൃത്തം ചെയ്യുന്നരീതിയിലുള്ള അപൂര്‍വ്വ നടരാജ വിഗ്രഹമാണ് ഇവിടെ ഉള്ളത്. ഇവിടുന്ന് തിരിച്ചു തമ്പതടി മണ്ഡപത്തിലെത്തി ചെല്ലുന്നത് ആരെയും അതിശയിപ്പിക്കുന്ന ആയിരംകാല്‍ മണ്ഡപത്തിലേക്കാണ്. ഏതുകോണുകളില്‍ നിന്നു നോക്കിയാലും നേര്‍വരയില്‍ കാണാവുന്ന 985, തൂണുകളുള്ള ഒരു കലാവിസ്മയം. [ ആയിരം കാല്‍മണ്ഡപം എന്ന് പറയുമെങ്കിലും 985-തൂണുകളെ ഉള്ളൂ ] രതിമന്മഥന്‍മാരുടെയും, കാളിയുടെയും, മോഹിനിയുടെയും, മറ്റനേകം ശില്പ്പങ്ങളുടെയും കലവറയാണ് ആയിരംകാല്‍മണ്ഡപം. മണ്ഡപത്തിന്‍റെ മച്ചില്‍ അറുപതു തമിഴ്വര്‍ഷത്തെ സൂചിപ്പിക്കുന്ന ചക്രം കൊത്തിയിരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കും. ഹാളിന്‍റെ അറ്റത്തായി വലിയ നടരാജ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നു. അനേകം ചിത്രങ്ങളുടെയും, താളിഓലകളുടെയും, പുരാവസ്തുക്കളുടെയും, അമൂല്യമായ ശേഖരമാണ് ആയിരംകാല്‍മണ്ഡപം.

    അളകര്‍കോവില്‍
    അളകര്‍കോവില്‍

    ഈ മണ്ഡപത്തിന്‍റെ അടുത്തായി പുതുതായി നിര്‍മ്മിച്ച മങ്കയാര്‍ക്കശിമണ്ഡപം. ഇതിനടുത്തായിട്ടുള്ള തിരുകല്ല്യാണ മണ്ഡപം ദാരുശില്പങ്ങലാല്‍ സംമ്പുഷ്ടമാണ്. വടക്കെ ഗോപുരത്തിനടുത്തുള്ള അഞ്ചുസ്തൂപങ്ങള്‍ക്കു ചുറ്റും ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത 22 – സ്തൂപങ്ങളുണ്ട്. ഇവ മുട്ടിയാല്‍ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കാം. തിരികെ ക്ഷേത്രത്തിനു പുറത്ത് ഇറങ്ങിയപ്പോള്‍ ഏതോ മായാലോകത്തില്‍ നിന്നിറങ്ങിവന്ന പ്രതീതിയാണു ഉണ്ടായത്. ഗൈഡിനു സലാം പറഞ്ഞ് പോരുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങള്ക്ക് സമയമുണ്ടെങ്കില്‍ ഇവിടുന്നു 18 k, m – ദൂരത്തുള്ള അളകര്‍കോവിലിലും പോകണം വലിയ പേരുകേട്ട കൊവിലാണ്. എന്നാല്‍ അതുംകൂടി കണ്ടുകളയാം വണ്ടിനേരേ അളകര്‍കോവിലിലേക്ക് വിട്ടു. വനമേഖലയില്‍കൂടിയുള്ള വളഞ്ഞു പുളഞ്ഞ നല്ല റോഡ്‌ നല്ലൊരു ഡ്രൈവിഗ് ഹരം നല്‍കി. മലകളാല്‍ ചുറ്റപ്പെട്ട മനോഹരമായൊരു സ്ഥലത്താണ് അളകര്‍കോവില്‍. അളകര്‍കോവില്‍ ഒരു വിഷ്ണു ക്ഷേത്രമാണ്. പിച്ചളകൊണ്ടുള്ള വിഗ്രഹമാണ് ഇവിടെ ഉള്ളത്. ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം വാസ്തുവിദ്യ ദ്രാവിഡരീതിയിലാണ്. 2 k, m അകലെയുള്ള കുന്നിന്‍ മുകളിലുള്ള അരുവിയിലെ ജലമാണ് ക്ഷേത്രത്തില്‍ അഭിക്ഷേകത്തിന് ഉപയോഗിക്കുന്നത്. വെള്ളം മാറിഉപയോഗിച്ചാല്‍ വിഗ്രഹം കറുത്തു പോകുമത്രേ. ഒഴിവു ദിവസ മല്ലാതിരുന്നിട്ടും നല്ല തിരക്കാണ് ക്ഷേത്രത്തില്‍. ചിത്ര പൗര്‍ണമിയില്‍ വിഗ്രഹം ഘോഷയാത്രയായി വൈഗനദിയില്‍ കൊണ്ടുപോയുള്ള ആറാട്ട് ഉത്സവത്തില്‍ അനേകായിരം ജനങ്ങളാണ് പങ്കെടുക്കുന്നത്. കോവില്‍ പരിസരത്ത് കുറച്ചു സമയം കറങ്ങിത്തിരിഞ്ഞ് തിരികെ നാട്ടിലേക്ക്. ;;;;;;;;;

    Alagar kovil alagar kovil aadi festival alagar kovil dosai madurai tamil nadu alagar kovil hills alagar kovil history alagar kovil images alagar kovil karuppasamy alagar kovil karuppasamy history in tamil alagar kovil madurai contact number alagar kovil map alagar kovil photos alagar kovil pin code. മധുര മീനാക്ഷി ക്ഷേത്രം alagar kovil rakkayi amman alagar kovil reserve forest alagar kovil theertham alagar kovil video download hotels in madurai near meenakshi temple madurai meenakshi temple images meenakshi temple meenakshi temple architecture meenakshi temple art meenakshi temple bangalore meenakshi temple book meenakshi temple documentary meenakshi temple history meenakshi temple history channel meenakshi temple houston meenakshi temple images meenakshi temple india meenakshi temple madurai meenakshi temple madurai history meenakshi temple photos meenakshi temple song meenakshi temple website sri meenakshi temple sri meenakshi temple pearland അളകര്‍കോവില്‍ ആയിരംകാല്‍ മണ്ഡപം കുളത്തിലെ സ്വര്‍ണ്ണതാമര ക്ഷേത്ര ഇടനാഴി ക്ഷേത്രശില്പം മധുര ക്ഷേത്രഗോപുരം മധുര മീനാക്ഷി ക്ഷേത്രം ഐതിഹ്യം മധുര മീനാക്ഷി ക്ഷേത്രം ചരിത്രം. മധുര മീനാക്ഷി ക്ഷേത്രം നിര്മ്മിച്ച രാജവംശം ഏത് മധുര മീനാക്ഷി ക്ഷേത്രം സ്ഥാപിച്ച രാജവംശം മീനാക്ഷി കല്ല്യാണം പെയിന്റിംഗ് യാത്ര സപ്തസ്വരതൂണുകള്‍
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകരിമ്പനകളുടെ നാട്ടില്‍.
    Next Article ആകാശഗംഗയിലേക്ക്. ;;;
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.