Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»പ്രകൃതി ഗ്രാമങ്ങളിലൂടെ
    Malayalam

    പ്രകൃതി ഗ്രാമങ്ങളിലൂടെ

    Ashok SPBy Ashok SPJune 16, 2020Updated:December 7, 2024No Comments2 Mins Read883 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    പൂയംകുട്ടി കാട്ടരുവി
    പൂയംകുട്ടി കാട്ടരുവി
    Share
    Facebook Twitter LinkedIn Pinterest Email

    കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതിയുടെ മനോഹാരിത കണ്ട് കൊതി തീരുവാനൊരു ചെറിയൊരു ടൂര്‍. എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, ബ്ലാവന, പൂയംകുട്ടി, കണ്ടന്‍ പാറ എന്നീ വന ഗ്രാമങ്ങളിലൂടെ, പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു ഓട്ടപ്രദിക്ഷണം. പിണ്ടിമന ഗ്രാമത്തില്‍ കാനന ഭംഗിക്ക് മാറ്റുകൂട്ടുന്ന ഒരു ഡാം അതാണ്‌ ഭൂതത്താന്‍കെട്ട് ഡാം. അണക്കെട്ടിന്‍റെ സൈഡില്‍ കാട്ടില്‍ കൂടി ഒരു കിലോമീറ്റര്‍ നടന്നാല്‍ ഭൂതങ്ങള്‍ കെട്ടി എന്നു പറയപ്പെടുന്ന പണ്ടത്തെ അണക്കെട്ട് കാണാവുന്നതാണ്. ഈ കാട്ടില്‍ കൂടിയുള്ള യാത്ര വളരെയധികം ഹരം പകരുന്നതാണ്. ഡാമിന്‍റെ മറുവശത്ത്‌ ഒരു കൃത്രിമ കുളമുണ്ട്.

    ഭൂതത്താന്‍കെട്ട് ഡാം കാഴ്ച്ച
    ഭൂതത്താന്‍കെട്ട് ഡാം കാഴ്ച്ച

    അതില്‍ പെഡല്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. ഭൂതത്താന്‍കെട്ട് കണ്ട് നേരെ ഇടമലയാര്‍ക്ക്. ഈ ഡാം കാണുന്നതിന് ഡാം സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്‍റെ പാസ്സ് വേണം. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ കിട്ടുന്നതാണ് [ ceipds@ksebnet.com or 04712448972 ] ഇതാണ് സൈറ്റും ഫോണ്‍ നമ്പറും. പ്രകൃതിയുടെ കമ്മലുകള്‍ പോലുള്ള മലകള്‍ക്കിടക്ക് മനോഹരമായൊരു ഡാം. ഇവിടുത്തെ പ്രകൃതിഭംഗി വര്‍ണ്ണിക്കുവാന്‍ കഴിയില്ല, അത്രക്ക് മനോഹരമാണ്‌. രാവിലെ ചെന്നാല്‍ മീന്‍പിടുത്ത കാരില്‍നിന്നും പിടക്കണ മീന്‍ കിട്ടും. വേഴാമ്പല്‍, കഴുകന്‍, കിംഗ്‌ഫിഷര്‍, മാണിക്യം പ്രാവ്, എന്നിങ്ങനെ വിവിധയിനം പക്ഷികളുടെ സാമ്രാജ്യമാണ് ഇടമലയാര്‍.

    ഇടമലയാര്‍ ഡാം കാഴ്ച്ച
    ഇടമലയാര്‍ ഡാം കാഴ്ച്ച

    ഇവിടെ കുറച്ച് കറങ്ങിത്തിരിഞ്ഞ് പൂയംകുട്ടിക്ക്. പച്ചകളുടെ ധാരാളിത്തം അതാണ്‌ പൂയംകുട്ടി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് മനംകവരുന്ന ഈ ഹരിത പ്രദേശം. പൂയംകുട്ടി കാഴ്ചകളുടെ കേദാരമാണ്. ഈറ്റകളുടെ തലസ്ഥാനം എന്നു വേണമെങ്കില്‍ പറയാം. ഇവിടെയുള്ള ആദിവാസികളുടെ മുഖ്യ വരുമാനമാര്‍ഗ്ഗം ഈറ്റ, മുള, ചൂരല്‍ തേന്‍ എന്നീ വന വിഭവങ്ങളാണ്‌. അതിമനോഹരമായ കാട്ടരുവി കാടിനെ തലോടി പോകുന്നതു കണ്ടാലും കണ്ടാലും മതിവരില്ല. മഴക്കാടുകള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍, കാട്ടുപക്ഷികളുടെ സംഗീതം എല്ലാം കൂടി ഒരു പുതിയ ലോകത്തിലെന്നപോലെ തോന്നും. പടമെടുക്കാനും, എഴുതാനും, കാടിനെ അടുത്തറിയാനും താല്പ്പര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗമാണ് പൂയംകുട്ടി.

    പൂയംകുട്ടി ചപ്പാത്ത്
    പൂയംകുട്ടി ചപ്പാത്ത്

    കുട്ടന്‍പുഴ പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശമാണ് ഈ മനോഹര സ്ഥലം. പൂയംകുട്ടി ചപ്പാത്ത് കടന്ന് അക്കരെ ഉറിയംപെട്ടി, വാരിയം, തേര തുടങ്ങിയ ആദിവാസി കോളണികളാണ്. ഇവിടെയുള്ള ഒരാളേയും കൂട്ടിയാണ് കണ്ടന്‍പാറ കാണുവാന്‍ പോയത്. ചപ്പാത്ത് കടന്ന് കുറച്ച് ചെന്ന് കാട്ടില്‍കയറി കുറച്ചു പോയാല്‍ കണ്ടന്‍പാറയിലെത്തും [ കാട്ടില്‍ കയറുവാന്‍ വനപാലകരുടെ അനുമതി വേണം ] മനോഹരമായ കാടും, കാട്ടരുവിയും കണ്ണിന് ഉത്സവമാണ്.

    ബ്ലാവന കടവ്
    ബ്ലാവന കടവ്

    പാറകള്‍ക്കിടയിലൂടെയുള്ള കാട്ടരുവിയുടെ പ്രയാണം കണ്ടാല്‍ കൊതിതീരില്ല. ജില്ലയിലെ ഏറ്റവും ദൂരെയുള്ള പോളിങ്ങ് ബൂത്തായ തേവരക്കുടി പോലുള്ള വനഗ്രാമങ്ങളിലേക്കുള്ള ഒരേയൊരു വഴിയാണ് ബ്ലാവന കടവ്. രണ്ടു വള്ളങ്ങള്‍ കൂട്ടി കെട്ടി ചെങ്ങാടം ഉണ്ടാക്കി അതില്‍ ചരക്കു വണ്ടികളും ആളുകളും അക്കരെ കടക്കുന്നത്‌ ഒരു കാഴ്ചതന്നെയാണ്. ഇത്രയും കണ്ടപ്പോഴെക്കും സമയം അതിക്രമിച്ചു. പ്രകൃതിയുടെ മടിത്തട്ടില്‍നിന്നും നേരെ തിരക്കുകളുടെ നഗരത്തിലേക്ക് മടക്കം. ;;;;;;;;

    bhoothathankettu boating Bhoothathankettu Dam bhoothathankettu dam & reserve forest bhoothathankettu dam distance bhoothathankettu dam history bhoothathankettu elephant bhoothathankettu fishing bhoothathankettu forest bhoothathankettu hotels bhoothathankettu jungle park bhoothathankettu mud race bhoothathankettu park bhoothathankettu resort bhoothathankettu tourism bhoothathankettu trekking Idamalayar idamalayar dam idamalayar dam history idamalayar dam visiting time idamalayar elephant idamalayar elephant hunting idamalayar forest idamalayar irrigation project idamalayar power house idamalayar tourist Pooyamkutty pooyamkutty elephant attack pooyamkutty forest stay pooyamkutty homestay pooyamkutty photos. pooyamkutty photos.Bhoothathankettu pooyamkutty river pooyamkutty tourism pooyamkutty tourist places pooyamkutty trekking ഇടമലയാര്‍ ഡാം കാഴ്ച്ച പൂയംകുട്ടി ചപ്പാത്ത് ബ്ലാവന കടവ് ഭൂതത്താന്‍കെട്ട് ഡാം കാഴ്ച്ച യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleശ്രീലങ്കയിലെ ലിറ്റില്‍ ഇംഗ്ലണ്ട്
    Next Article ഞാന്‍ കണ്ട വയനാട് – ഭാഗം ഒന്ന്
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.