Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»നീലഗിരിയുടെ മടിയില്‍
    Malayalam

    നീലഗിരിയുടെ മടിയില്‍

    Ashok SPBy Ashok SPMay 5, 2020Updated:November 9, 2024No Comments2 Mins Read449 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    മസിനഗുഡി കാഴ്ച
    മസിനഗുഡി കാഴ്ച
    Share
    Facebook Twitter LinkedIn Pinterest Email

    കാടിന്‍റെ സൗന്ദര്യം നുകരുവാനുള്ള യാത്രയാണിത്‌. മസിനഗുഡി കാട്ടുമൃഗങ്ങളെ കാണുന്നതിന് കേരളത്തിനടുത്ത് ഇത്രയുംപറ്റിയ വേറെയൊരു സ്ഥലമില്ല. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മുതുമല നാഷണല്‍പാര്‍ക്ക്. മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. കൊച്ചിയില്‍ നിന്നും ഏകദേശം 271 k. m ആണ് മസിനഗുഡിക്ക്. തൃശൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍, മുതുമല നാഷണല്‍ പാര്‍ക്ക്, ‌മസിനഗുഡി, ഇതാണ് റൂട്ട്.

    മസിനഗുഡി കാഴ്ച

    ഗൂഡല്ലൂരില്‍ ചെക്ക്പോസ്റ്റ് ഉണ്ട് രാത്രി 7. 30 ന് അടക്കും. രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7. 30. ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക. ഞാന്‍ ചെക്ക്പോസ്റ്റില്‍ ചെന്നപ്പോള്‍ സമയംവൈകിയിരുന്നു ഗാഡിന്‍റെ കയ്യും, കാലും പിടിച്ച് ഒരുവിധം അകത്തുകടന്നു. റോഡിലൂടെഏകദേശം 5,6,k m പോയികാണണം റോഡുസൈഡില്‍ ഒരു കാട്ടുപോത്ത് നില്‍ക്കുന്നു. വണ്ടിയുടെ ലൈറ്റില്‍ അവനങ്ങനെ തിളങ്ങി നില്ക്കുന്നു. അവിടുന്നും കുറേദൂരം പോയപ്പോള്‍ ഒരു കാട്ടുകൊമ്പന്‍ നില്ക്കുന്നു, മണ്ണില്‍ കുളിച്ച് തലയാട്ടിയുള്ള ആ നില്പ്പ് ഒന്നു കാണേണ്ടതാണ്.

    മസിനഗുഡി കാഴ്ച

    അവിടുന്നും പോയി 9. 30. ന് മസിനഗുഡിയില്‍ ചെന്നു. അവിടെ ഒരു മലയാളിയുടെ ലോഡ്ജുണ്ട് സെന്‍റെ;സേവിയേഷ് ലോഡ്ജ്. മസിനഗുഡിയില്‍ ജീപ്പ് സഫാരിയാണ് മുഖ്യമായ ആകര്‍ഷണം. മസിനഗുഡിയില്‍ സ്വകാര്യമായിട്ട് രാത്രിയില്‍ സഫാരിക്കു കൊണ്ട്പോകുന്ന വണ്ടിക്കാരുണ്ട്. പിറ്റേദിവസത്തേയ്ക്ക് ഒരു ജീപ്പ് ഏര്‍പ്പാടാക്കി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു ഒരു ചൂട് കട്ടന്‍ കുടിച്ചപോഴേക്കും സഫാരിക്കുക്കുള്ള ജീപ്പ് വന്നു. നീലഗിരിയിലെ വളരെയധികം കട്ടികൂടിയ കാടുകളാണ് ഇവിടെയുള്ളത്. വഴിയില്‍ ആനകൂട്ടങ്ങളും, കാട്ടുപോത്തുകളും, മാന്കൂകട്ടങ്ങളും, കാട്ടു മുയലുകളും, വളരെയധികം കാണുവാന്‍ സാധിച്ചു. അതിരാവിലെയുള്ള കാനനഭംഗി അവര്‍ണ്ണനീയമാണ്. വളരെയധികം ആനന്ദമായൊരു യാത്രയായിരുന്നു അത്.

    മസിനഗുഡി

    ഒരു കുന്നിന്‍മുകളില്‍ ഒരമ്പലമുണ്ട് ഗോപാലസ്വാമിബെട്ട്‌. ഈ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. മഞ്ഞില്ലാത്തപ്പോള്‍ താഴെയായി ഉറുമ്പുകളെ പോലെ ആന കൂട്ടങ്ങളെയും കാട്ടു പോത്തുകളെയും കാണാവുന്നതാണ്. മസിനഗുഡി ഏകദേശം 320 k, m, ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോറസ്റ്റ് ആണ്. ഇവിടെ 3 k, m, ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളും, വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും. മസിനഗുഡിയില്‍ പ്രധാനമായും കടുവ, പുലി, കരടി, ആന, കാട്ടുപോത്തുകള്‍, ഗോള്‍ഡന്‍ കുറുക്കന്‍, കഴുതപ്പുലികള്‍, പറക്കും അണ്ണാന്‍, മയിലുകള്‍, കഴുകന്‍, വേഴാംമ്പല്‍, എന്നുവേണ്ട ഒട്ടനവധി പക്ഷികളും, മൃഗങ്ങളും വളരെ സുലഭമായ സ്ഥലമാണ്‌ മാസിനഗുഡി.

    മസിനഗുഡി

    മുതുമല നാഷണല്‍പാര്‍ക്കില്‍ നിന്ന് 20 k ,m, ആണ് മസിനഗുഡിക്ക്. മസിനഗുഡിയില്‍ നിന്ന് മൈസൂര്‍ക്കുള്ള റൂട്ടിലാണ് ബന്ദിപ്പൂര്‍ നാഷണല്‍പാര്‍ക്ക്. ഈ വഴിയുള്ള സഞ്ചാരത്തില്‍, ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളെയും സിംഹവാലന്‍ കുരങ്ങുകളെയും, മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും. ഈ റൂട്ടില്‍ ഫോറസ്റ്റിന്‍റെ ഒരു ആന സവാരി കേന്ദ്രമുണ്ട്, ആനപ്പുറത്തുള്ള കാട്ടിലേക്കുള്ള സവാരി ഒരു അനുഭവമായിരിക്കും. ഇവിടെ ഇപ്പോള്‍ 28 ആനകളുണ്ട്. ഒരു കാര്യം പ്രത്യേകം പറയുന്നു അതിരാവിലെയുള്ള സഫാരിയാണ് കാടിനെ അടുത്തറിയാനും, പുലര്‍കാല കാടിന്‍റെ ഭംഗി ആവോളം നുകരുവാനും, മൃഗങ്ങളെ കാണുവാനും പറ്റിയ സമയം. സഫാരി സമയം രാവിലെ 6. 30 a, m, മുതല്‍ വൈകുന്നേരം 6.30 വരെയാണ്. നീലഗിരി കാടിന്‍റെ വശ്വതകളും ,കാട്ടുമൃഗങ്ങളെയും കണ്ട് മനസ്സ് നിറഞ്ഞ് മസിനഗുഡിയോട് വിടപറഞ്ഞു, ,,,,,,,,,,,,,,,

    jungle retreat masinagudi Masinagudi masinagudi blog masinagudi elephant attack masinagudi forest masinagudi hotels masinagudi india masinagudi jungle resorts masinagudi night safari masinagudi ooty masinagudi resort masinagudi resorts for family masinagudi safari masinagudi to ooty masinagudi to ooty distance masinagudi to ooty road masinagudi tourist places masinagudi town masinagudi tree house masinagudi weather masinagudi wiki. river valley resort masinagudi safari land villa masinagudi എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ മസിനഗുഡി യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleശ്രീ മൂകാംബികേ ശരണം
    Next Article പൂക്കളുടെ നാട്ടില്‍
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.