Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം രണ്ട്
    Malayalam

    ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം രണ്ട്

    Ashok SPBy Ashok SPJuly 26, 2020Updated:December 25, 2024No Comments3 Mins Read529 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    രാജമല
    രാജമല
    Share
    Facebook Twitter LinkedIn Pinterest Email

    ഇടുക്കിയുടെ ഒന്നാം ഭാഗത്ത് രാമക്കല്‍ മേട്ടിലാണ് നിര്‍ത്തിയത്. രാമക്കല്‍മേട്ടില്‍ നിന്നും നെടുങ്കണ്ടം, ഏലപ്പാറ വഴി കുമളി പൂപ്പാറ റൂട്ടില്‍ ഉടുമ്പന്‍ ചോലക്ക് സമീപമുള്ള ചതുരംഗപ്പാറ മേട്ടിലേക്ക്. പ്രകൃതിയുടെ മനോഹരമായ ദൃശ്യവിരുന്നാണ് ചതുരംഗപ്പാറമേട്. നിരവധി കാറ്റാടിയന്ത്രങ്ങളും പുല്‍മേടുകളും നമ്മെ ഹരം കൊള്ളിക്കും. ഇവിടുന്ന് മൂന്നാര്‍ റൂട്ടില്‍ 5, k, m പോയാല്‍ ഐതിഹ്യ പെരുമയുടെയും, കൊടമഞ്ഞിന്‍റെയും, പ്രകൃതി രമണീയത യുടെയും നാടായ രാജപ്പാറ മേട്ടിലെത്തും. രാജപ്പാറമേട് കണ്ട്, ശാന്തന്‍പാറ, മതികെട്ടാന്‍ചോല നാഷണല്‍ പാര്‍ക്കിലേക്ക്. ട്രക്കിങ്ങിനു പേരുകേട്ട സ്ഥലമാണിത്. താമസിക്കുന്നതിന് മനോഹരമായ ഹട്ടുകളും ഇവിടെ ഉണ്ട്.

    ചതുരംഗപ്പാറ മേട്
    ചതുരംഗപ്പാറ മേട്

    ഇതിന്‍റെ അടുത്താണ് നീലക്കുറിഞ്ഞി ധാരാളമുള്ള കഴ്കുളംമേട്. മനോഹരമായ വ്യുപോയാന്റും കൂടിയാണിത്. ഇവിടുന്നു തിരിഞ്ഞു പൂപ്പാറ വന്ന് ബോടിമെട്ടു ചുരത്തിലേക്ക്. അതി വിശാലമായ ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിത ആണ് ഇവിടുത്തെ കാഴ്ച. ബോടിമെട്ടില്‍ നിന്നും വീണ്ടും പൂപ്പാറ വഴി ആനയിറങ്ങല്‍ ഡാമിലേക്ക്. ഇവിടെ ബോട്ടിങ്ങ് സൗകര്യമുണ്ട്. ഡാം കണ്ട് ചിന്നക്കനാല്‍, സൂര്യനെല്ലിയുടെ പ്രകൃതിഭംഗി ആവോളം നുകര്‍ന്നുകൊണ്ടുള്ള യാത്ര ചെന്നെത്തുന്നത് ഭൂമിയിലെ സ്വര്‍ഗ്ഗമായ കൊളുക്കു മലയിലേക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തമായ തേയിലത്തോട്ടവും, തേയില ഫാക്ടറിയും. പിന്നെ അതിമനോഹരമായ സൂര്യോദയ കാഴ്ച്ചയും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

    രാജപ്പാറ മേട്
    രാജപ്പാറ മേട്

    കൊളുക്കുമലയില്‍ നിന്നും ബ്രിട്ടീഷുകാരുടെ പഴയ ആസ്ഥാനമായ ദേവികുളത്തിന്. കൊളുക്കു മലയില്‍നിന്നും ദേവികുളം ഗ്യാപ്പ് റോഡില്‍ കൂടിയുള്ള യാത്ര മനോഹരമായ പ്രകൃതി കാഴ്ചകള്‍ സമ്മാനിക്കുന്നു. ദേവികുളത്തില്‍നിന്നും 7, k, m, അകലത്തിലാണ് ഓള്‍ഡ്‌ ദേവികുളം. ഇവിടെ രണ്ട് ഏക്ര വിസ്തൃതിയില്‍ മനോഹര കുളവും കുറച്ചു മാറി ഒരു ചെക്കു ഡാമുമുണ്ട്. ഇവിടെയുള്ള കുളത്തിനു സീതാദേവി കുളമെന്ന് പറയപ്പെടുന്നു. 5000, അടി ഉയരത്തില്‍ മാത്രം വളരുന്ന ഡ്രവുട്ട്‌ എന്നയിനം മത്സ്യത്തെ ഇവിടെ കാണാം.

    കൊളുക്കുമല
    കൊളുക്കുമല

    ദേവികുളത്തെ കാഴ്ചകള്‍ കണ്ട് തിരിച്ച് ഗൂഡാല്‍വിള എസ്റ്റേറ്റു വഴി സൈലന്‍റെവാലി വന്ന് [ പാലക്കാട്ടുള്ള സൈലന്‍റെവാലിയല്ല ഇവിടെയുണ്ട് ഒരു സൈലന്‍റെവാലി ] മീശപ്പുലി മലക്ക് കയറുന്ന വഴി പാലാര്‍ എക്കോ പോയന്‍റില്‍ ഇറങ്ങുന്നു. മീശപ്പുലിമല ട്രെക്കിങ്ങിനു വളരെ അധികം പേരുകേട്ട സ്ഥലമാണ്. ഇവിടുന്ന് കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍ വ്യു പോയ്ന്‍റെ കണ്ട് പാമ്പാടും ചോല നാഷണല്‍ പാര്‍ക്കിലേക്ക്. കാടിന്‍റെ വന്ന്യത കണ്ടറിയാന്‍, അനുഭവിക്കാന്‍ പറ്റിയസ്ഥലമാണ് പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്. ഇവിടുന്ന് പച്ചക്കറി കൃഷികളുടെ നാടുകളായ കൊവില്ലൂര്‍, വട്ടവട, കോട്ടാകൊമ്പൂര്‍ എന്നീ ഗ്രാമങ്ങളും, ഗ്രാമീണ ജീവിതങ്ങളും കണ്ടും, അനുഭവിച്ചും ഇവിടെ കുറച്ചുനേരം.

    മറയൂര്‍
    മറയൂര്‍

    പണ്ട് കഞ്ചാവിനാല്‍ കുപ്രസിദ്ദമായ കമ്പക്കല്‍, കടവരി മേഘലകള്‍ കൂടി കണ്ട് കുറച്ചു തിരിഞ്ഞു പോയി കൂടല്ലാര്‍കുടി, വല്സപ്പെട്ടികുടി, സ്വാമിയാര്‍കുടി എന്നീ ആദിവാസി മേഘലകള്‍ കണ്ട് തിരിച്ച് വട്ടവട, ടോപ്‌ സ്റ്റേഷന്‍ വഴി കുണ്ടള ഡാമില്‍ നിന്നും തിരിഞ്ഞ് മത്താപ്പ്, മന്നവന്‍ചോല വഴി [ ഈ വഴിയില്‍കൂടി രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ മാത്രമേ പ്രവേശനമുള്ളൂ] കേരളത്തിലെ കാശ്മീരായ കാന്തലൂര്‍ക്ക്. ശീതകാല പച്ചകറികളുടെ വിളനിലമാണ് കാന്തല്ലൂര്‍. കാന്തല്ലൂരില്‍നിന്നും ചന്ദനത്തിന്റെയും, ശര്ക്കരയുടേയും നാടായ മറയൂര്‍ കൂടി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെക്ക്. വെള്ള പോത്തുകള്‍ ഉള്ള ഒരേ ഒരു സ്ഥലമാണ് ചിന്നാര്‍.

    കാന്തല്ലൂര്‍
    കാന്തല്ലൂര്‍

    കാന്തല്ലൂര്‍, കോവില്‍കടവ്, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നേരത്തെ ബുക്ക്‌ ചെയിതാല്‍ വനത്തില്‍ലുള്ള ഹട്ടുകളില്‍ താമസ സൗകര്യമുണ്ട്. ഇവിടുന്നു കുറച്ചു ട്രക്ക് ചെയ്താല്‍ വശ്യപ്പാറയില്‍ എത്തും. നക്ഷ്ത്ര ആമകള്‍, ഹനുമാന്‍ കുരങ്ങ്, ചാമ്പല്‍ അണ്ണാന്‍, മൈയില്‍, കാട്ടുപോത്ത് തുടങ്ങി ധാരാളം മൃഗങ്ങളാല്‍ സമ്പുഷ്ടമാണു ചിന്നാര്‍ വനമേഖല. ചിന്നാറില്‍നിന്നും കരിമുട്ടി തൂവാനം വെള്ളച്ചാട്ടം കണ്ട്, [ ട്രെക്കിങ്ങിനു പറ്റിയ സ്ഥലമാണിത് ] തിരികെ ആലാംപെട്ടിയില്‍ എത്തി.

    മൂന്നാര്‍
    മൂന്നാര്‍

    ആലാംപെട്ടിയിലെ വനത്തിനുള്ളിലുള്ള ഗുഹാചിത്രങ്ങള്‍ കണ്ട് വീണ്ടും മറയൂരെത്തി ചട്ടമൂന്നാര്‍ വഴി ലക്കം വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച്, തലയാര്‍ എസ്റ്റേറ്റ് വഴി ഇരവികുളം നാഷണല്‍ പാര്‍ക്കിലെത്താം. വരയാടുകള്‍ക്കും, നീലക്കുറിഞ്ഞികള്‍ക്കും, പ്രകൃതി സൗന്ദര്യത്തിനും പെരുകേട്ടതാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. ഇരവികുളത്ത് നിന്നും സ്വിസ്സര്‍ലണ്ടിനോടു കിടപിടിക്കുന്ന മൂന്നാര്‍ കണ്ട്, പള്ളിവാസല്‍ ആറ്റുകാല്‍ വെള്ളച്ചാട്ടവും കണ്ട് ആനച്ചാല്‍ കൂടി കുഞ്ചിത്തണ്ണി.

    മുണ്ടകയം
    മുണ്ടകയം

    ഇവിടുന്ന് പ്രകൃതി രമണീയ സ്ഥലങ്ങളായ ബെസണ്‍വാലി, രാജാക്കാട്, രാജകുമാരി എന്നീ സ്ഥലങ്ങള്‍ കണ്ട് തിരിച്ച് രാജാക്കാട് പൊന്മുടി ഡാമിന് മുകളില്‍കൂടി വെള്ളത്തൂവല്‍. ഇവിടുത്തെ പവര്‍ ഹൗസ് കണ്ട് കല്ലാര്‍കുട്ടി വന്ന് കൊന്നത്തടി, മുനിയറ, തോപ്രാംകുടി, മുരിക്കാശേരി എന്നീ ഗ്രാമകാഴ്ചകള്‍ കണ്ട് കട്ടപ്പനയിലെത്തുന്നു. സുന്ദരമായ് ഒരു കിഴക്കന്‍ പട്ടണമാണ് കട്ടപ്പന. ഇവിടുന്ന് അഞ്ചുരുളി വഴി മേരികുളം, ചപ്പാത്ത്, ഏലപ്പാറ വഴി തണുപ്പും, കോടമഞ്ഞും കൂടു കൂട്ടുന്ന കുട്ടിക്കാനത്തു വരുന്നു. കുട്ടിക്കാനം, പീരിമേട് എന്നീ സുഖവാസ സ്ഥലങ്ങള്‍ വഴി പുല്ലുപാറ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ട് റബര്‍ തോട്ടങ്ങളുടെ നാടായ മുണ്ടക്കയം.

    പീരിമേട്
    പീരിമേട്

    കാഞ്ഞിരപ്പിള്ളി വഴി ഈരാറ്റുപേട്ട വന്ന് അവിടുന്നു പാലായില്‍ എന്‍റെ യാത്ര അവസാനിക്കുന്നു. പലപ്പോഴായി പോയതും എനിക്കറിയാവുന്നതുമായ സ്ഥലവിവരണമാണ് ഇവിടെ എഴുതിയിരിക്കുന്നത്. സ്ഥലനാമങ്ങളിലുള്ള തെറ്റോ, ഏതെങ്കിലും സ്ഥലങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കിലോ യാത്രികരും, ഇടുക്കി ജില്ലക്കാരും ക്ഷമിക്കുക…. ഇടുക്കി മുഴുവനായി എന്ന് ഞാന്‍ വിശസിക്കുന്നില്ല ,,, കാണുവാനും ,,,, അറിയുവാനും ഏറെ;;;; ഇനിയും യാത്രകള്‍ ;;;;;;;;;;; അത് തുടര്‍ന്ന്കൊണ്ടേയിരിക്കും കാലങ്ങളോളം. ;;;;;;;;;

    Adimaly Anayirangal Dam Bisonvalley Chathurangapparamedu Cheeyappara Cheruthoni Chinnakanal Chinnar Chinnar Wildlife Sanctuary Devikulam Elappara Eravikulam National Park Eravikulam Wild Life Sanctuary Hanuman monkey Idukki Idukki Dam Idukki district idukki gold idukki kerala idukki song idukki tourism idukki tourist places idukki weather Idukki Wildlife Sanctuary Ilaveezha Poonchira Kadavari Kalvari Mount Kambakkal Kanjikuzhy Kanthalloor Karimutti Thoovanam Waterfalls Kashmir of Kerala Kattappana Kazhkulammedu Keerithode Konnathadi Kottakombur Kovilkadavu Kovilloor Kumily Kundala Dam Kurinjimala Sanctuary Kuttikanam Lakkam Waterfalls Malankara Dam Mannathara Mannavan Shola Marayur Mariyapuram Mathikettan Shola National Park Meesapulimala Muniyara Munnar Murickassery Murikkassery Near Thekkady Nedumkandam Neelakurinji Nilgiri Tahr Painavu Pallivaasal Attukal Waterfalls Pampadum Shola National Park Pampadumshola National Park Peerumedu Periyar National Park and Wildlife Sanctuary Periyar Tiger Reserve Poopara Protected areas Rajakkad Rajakumari Rajapparamedu Ramakkalmedu sandalwood Santhanppara Silent Valley star tortoise Suryanelli Switzerland Thekkady Thodupuzha Thommankuthu trekking trout fish Udumbanchola Vagamon Vandanmedu Vattavada waterfalls എന്റെ യാത്ര അനുഭവങ്ങൾ കാന്തല്ലൂര്‍ കൊളുക്കുമല ചതുരംഗപ്പാറ മേട് പീരിമേട് മറയൂര്‍ മുണ്ടകയം മൂന്നാര്‍ യാത്ര രാജപ്പാറ മേട്
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കിയിലൂടെ – ഭാഗം ഒന്ന്
    Next Article കഴുകുമലൈയിലെ കല്താമാര
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.